ADVERTISEMENT

ഷിക്കാഗോ ∙ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്നിക്കും വടംവലി മത്സരവും ജൂൺ 15 ന് ശനിയാഴ്ച രാവിലെ 9 മുതൽ  6 വരെ Big Bend Lake, 92 Bender Rd, Desplains, IL -60016  വച്ച് നടത്തും. പിക്നിക്കിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, കോഓർഡിനേറ്റർ ലൂക്ക് ചിറയിൽ എന്നിവർ അറിയിച്ചു.

പിക്നിക്കിൽ വിവിധങ്ങളായ കായിക മത്സരങ്ങളും വനിതകൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിജയികൾക്ക് ട്രോഫിയും വിതരണം ചെയ്യും. വടംവലി മത്സരം ഷിക്കാഗോ മലയാളി അസോസിയേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ആറ് ടീമംഗങ്ങളാണ് വടംവലി മത്സരത്തിന് പങ്കെടുക്കുന്നത്. 1. ഷിക്കാഗോ ബീമാൻസ് 2. റഫ് ഡാഡി 3. അരീക്കര അച്ചായൻസ്  എ ടീം  4. ഷിക്കാഗോ മല്ലൻസ് 5. അരീക്കര അച്ചായൻസ് ബി ടീം. 6. ഷിക്കാഗോ മലയാളി അസോസിയേഷൻ ടീം. കൂടാതെ വനിതകളുടെ വടംവലി മത്സരവും ഉണ്ടായിരിക്കും.

ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് എ–1 ട്രാവൽസ്. രണ്ടാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് പിക്നിക്ക്– വടംവലി കോഓർഡിനേറ്റേഴ്സ് ആയ ലൂക്ക് ചിറയിൽ, മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോർജ് പ്ലാമൂട്ടിൽ, റ്റോബിൻ മാത്യു, സന്തോഷ് കാട്ടൂക്കാരൻ, കാൽവിൻ കവലയ്ക്കൽ എന്നിവരാണ്.

ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികൾക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും ഈ പിക്നിക്ക്. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.

പിക്നിക്ക് –വടംവലിയുടെ വിജയകരമായ നടത്തിപ്പിന് ജിതേഷ് ചുങ്കത്ത്, സാബു കട്ടപ്പുറം, ബാബു മാത്യു, ഷാബു മാത്യു, ആഗ്നസ് മാത്യു, ആൽവിൻ ഷിക്കോർ, ചാക്കോ മറ്റത്തിൽപറമ്പിൽ, ജോർജ് പ്ലാമ്മൂട്ടിൽ, ജെസ്സി റിൻസി, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തൻപുര, സജി മണ്ണംച്ചേരിൽ, സന്തോഷ് കാട്ടൂക്കാരൻ, സന്തോഷ് കുര്യൻ, ഷൈനി ഹരിദാസ്, റ്റോബിൻ മാത്യൂസ്, രാജൻ എബ്രഹാം, ജിമ്മി കണിയാലി എന്നിവരാണ്. ലീല ജോസഫ് മേഴ്സി കുറിയാക്കോസ്, കാൽവിൻ കവലയ്ക്കൽ എന്നിവർ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com