ADVERTISEMENT

ന്യൂജഴ്‌സി∙ ഫൊക്കാനയുടെ  നിയമാവലിക്കും പ്രവർത്തന ശൈലിക്കും പുതിയ രൂപവും ഭാവവും നൽകാനായി  പുതിയ കർമ്മസമിതിക്കു  രൂപം നൽകി. ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ് നേതൃത്വം നൽകുന്ന സമിതിയിൽ ഫൊക്കാനയിലെ സീനിയർ അംഗങ്ങളായ കമാൻഡർ ജോർജ് കൊരുത്, ടി. എസ് ചാക്കോ എന്നിവരാണ് അംഗങ്ങൾ. അറ്റ്ലാന്റിക്ക് സിറ്റിയിൽ  നടന്ന ജനറൽ ബോഡി യോഗത്തിൽ ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിക്കണമെന്ന നിർദ്ദേശമുയർന്നതിനെ തുടർന്നാണ് പുതിയ കർമ്മ സമിതിയെ തീരുമാനിച്ചതെന്ന് ഫൊക്കാന ഫ്രാസിഡന്റ് മാധവൻ ബി. നായർ, സെക്രട്ടറി ടോമി കോക്കാട്, ട്രഷറർ സജിമോൻ ആന്റണി എന്നിവർ അറിയിച്ചു. 

ഡോ. മാമ്മൻ സി.  ജേക്കബ്  നേതൃത്വം നൽകുന്ന കമ്മിറ്റിയുടെ പേര് സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രൊസീഡിയർ (SOP) ആൻഡ് റിഫോംസ് കമ്മിറ്റി എന്നാണ്.ഫൊക്കാനയുടെ ഓരോ സബ്‌കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾക്കുള്ള എസ്ഒപി തയാറാക്കുന്നതു സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും ഭാവി പരിപാടികൾ രൂപകൽപ്പന ചെയ്യുന്നത്. ഓരോ സബ് കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾക്ക് അനിവാര്യമായ നയരൂപീകരങ്ങളും ഇവർ തയാറാക്കും. നിലവിലുള്ള നിയമാവലികളും പ്രവർത്തന മാനദണ്ഡങ്ങളും (പോളിസിസ് ആൻഡ് പ്രൊസീജിയേഴ്സ് പരിശോധിച്ചു വേണ്ട ഭേദഗതികളും നിർദ്ദേശിക്കും. കാലഹരണപ്പെട്ട പ്രവർത്തന ശൈലികളിൽ സമൂലമാറ്റങ്ങൾ കൊണ്ടുവരാൻ നിർദ്ദേശിക്കുന്ന കമ്മിറ്റി  ഭരണഘടനയിലെ ചെറുതും വലുതുമായ പാകപ്പിഴകൾ സൂക്ഷ്മമായി പരിശോധിച്ചു കാലോചിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കും. 

അറ്റ്ലാന്റിക്ക് സിറ്റയിൽ 2020 ജൂലൈ മാസത്തിൽ നടക്കുന്ന ഫൊക്കാന അന്തരാഷ്ട്ര  കൺവൻഷൻ  മുന്നിൽ കണ്ടുകൊണ്ട് എത്രയും വേഗം റിപ്പോർട്ട് തയാറാക്കി ജനറൽ ബോഡിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുമെന്ന് കമ്മിറ്റി ചെയർമാൻ ഡോ മാമ്മൻ സി  ജേക്കബ് പറഞ്ഞു. ഫൊക്കാന നേതൃത്വവും അംഗ സംഘടനകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനു ആവശ്യമായ കോഡ് ഓഫ് എത്തിക്‌സിനു രൂപം നൽകാനും സമിതി നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കും. മുൻകാലങ്ങളിൽ സംഭവിച്ച  ഒറ്റപ്പെട്ട അസ്വാരസ്യങ്ങൾ ഭാവിയിൽ ഇല്ലാതാക്കുന്നതിനും  സൗഹാർദ്ദങ്ങൾ വർധിപ്പിക്കുന്നതിനും ഏറെ സുതാര്യത ഉറപ്പുവരുത്തുന്ന  നിർദ്ദേശങ്ങളായിരിക്കും സമിതി സമർപ്പിക്കുക.

ഫൊക്കാന നേതൃനിരയിൽ ദീർഘകാലമായി  സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഡോ.മാമ്മൻ സി. ജേക്കബ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുണ്ടായിരുന്ന റോസ്‌ചെസ്റ്റർ കൺവൻഷൻ നടക്കുമ്പോൾ സെക്രട്ടറിയായിരുന്നു. നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ പദവി അലങ്കരിക്കുന്ന അദ്ദേഹം  ട്രസ്റ്റീ ബോർഡ് അംഗമായി തുടർച്ചയായി നാലു  വർഷവും ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ, ഇലക്ഷൻ കമ്മീഷണർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

എക്കാലവും സംഘടനാ രംഗത്ത് മികച്ച പ്രവർത്തങ്ങൾ കാഴ്ചവച്ചിട്ടുള്ള  ഡോ. മാമ്മൻ സി. ജേക്കബ്  കേരള വിദ്യാർത്ഥി  രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനജീവിതം ആരംഭിക്കുന്നത്.1967ൽ നിരണം സൈന്റ്റ് തോമസ് ഹൈസ്കൂളിൽ കെ.എസ് .യൂ.വിന്റെ സ്ഥാപക  പ്രസിഡന്റ് ആയിട്ടാണ് രാഷ്ട്രീയ   അരങ്ങേറ്റം.1968ൽ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയൻ സെക്രട്ടറി ആയിരുന്ന മാമ്മൻ കെ.എസ് യു. താലൂക്ക് സെക്രെട്ടറിയുമായിരുന്നു.കൈരളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡണ്ട്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഐ . എൻ . ഒ. സി കേരളം ചാപ്റ്റർ വൈസ് പ്രസിഡണ്ട്,മാർത്തോമ്മാ സഭ സൗത്ത് ഫ്ലോറിഡ ചർച്ച സെക്രട്ടറി,വൈസ് പ്രസിഡണ്ട് ഇടവക ട്രസ്റ്റി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. തീയോളജിയിൽ ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ മാമ്മൻ സി. നോവ യൂണിവേഴ്സിറ്റിയിൽ നിന്ന് കൗണ്സിലിംഗിലും കെരൂബിയൻ സ്കൂൾ ഓഫ് തിയോളോജിയിൽ  ഡോക്ടറേറ്റും കരസ്ഥമാക്കിയ ശേഷം മാർത്തോമാ സഭയ്ക്ക് വേണ്ടി മണിപ്പാൽ മെഡിക്കൽ കോളേജിലും മംഗലാപുരത്തും സ്റ്റുഡന്റ് കൗൺസിലർ ആൻഡ് ചാപ്ലിൻ ആയി സേവനം ചെയ്‌തിട്ടുണ്ട്‌.  തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ മേരിക്കുട്ടി (റിട്ടയേർഡ് നഴ്‌സ്‌).  മക്കൾ: ബീന , മാത്യു , ബ്ലെസി.

81- ന്റെ പടിവാതിക്കലിൽ നിൽക്കുന്ന ഫൊക്കാനയുടെ ഏറ്റവും  മുതിർന്ന നേതാക്കന്മാരിൽ ഒരാളായ ടി. എസ്. ചാക്കോ, ഫൊക്കാനയുടെ ആദ്യകാലം മുതല്‍ സംഘടനയിലുണ്ടെങ്കിലും 1990 മുതലാണ്  നേതൃനിരയിലേക്ക് വരുന്നത്. ഫൊക്കാന ഭരണ സമിതിക്ക് ഭരണഘടനാപരമായ ഉപദേശങ്ങള്‍ നല്‍കുന്ന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്  ഇപ്പോള്‍.  ഫൊക്കാനയിൽ  തര്‍ക്കങ്ങളും ഭരണ പ്രതിസന്ധികളുമുണ്ടാകുന്ന വിഷയങ്ങളില്‍ ചാക്കോ  ചെയര്‍മാനായ ഉപദേശക സമിതി യോഗം ചേര്‍ന്നാണ് തർക്ക വിഷയങ്ങളിൽ  തീരുമാനമെടുത്തിരുന്നത്.അഡ്വൈസറി ബോർഡ് ചെയർമാൻ എന്ന നിലയിലാണ് ടി. എസ് ചാക്കോയെ സമിതിയിൽ ഉൾപ്പെടുത്തിയത്. 1984-85 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കുന്ന ചാക്കോ  നാഷണൽ  വൈസ് പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാൻ നാലുതവണ(എട്ടു വര്‍ഷം) നാഷണൽ കമ്മിറ്റി, രണ്ടു തവണ(4 വര്‍ഷം) റീജണല്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.  കഴിഞ്ഞ മൂന്നു  തവണയായി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തുടരുകയാണ്.  കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്‌.) ത്തിന്റെ സ്ഥാപക നേതാവുകൂടിയായ ചക്കോ എപ്പോൾ കെ. സി. എഫിന്റെ രക്ഷാധികാരിയാണ്. 

2006 ലെ  ഒർലാൻഡോ ഫൊക്കാന കൺവൻഷൻ നടക്കുമ്പോൾ ഫൊക്കാനയുടെ പ്രസിഡന്റ് ആയിരുന്ന കമാൻഡർ ജോർജ് കോരുത്   യാക്കോബായ സഭ പാർത്രിയാർക്കിസ് ബാവയിൽ നിന്ന് കമാൻഡർ പദവി ലഭിച്ച  അൽമായ  ശ്രേഷ്ഠനാണ്. ഫൊക്കാന റീജിയണൽ വൈസ് പ്രസിഡണ്ട്,  ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർ, നാഷണൽ കമ്മിറ്റി മെംബർ, രണ്ടു തവണ ഇലക്ഷൻ കമ്മീഷണർ എന്നീ പദവികളും വഹിച്ചിട്ടുള്ള കമാൻഡർ ജോർജ് കോരുത് മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ, മലയാളി അസോസിയേഷൻ ഓഫ് താമ്പാ എന്നീ സംഘടനകളിലെ അംഗമാണ്.മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ രണ്ടാമത് പ്രസിഡൻറ് ആയി സ്ഥാനം അലങ്കരിച്ച അദ്ദേഹം യുഎസ്‌ പോസ്റ്റൽ സർവീസിൽ നിന്ന് 2017 ൽ സ്റ്റാറ്റിസ്റ്റീഷൻ ആയി വിരമിച്ചു. മീറ്റ് റോമ്‌നി, ജോൺ മക്കൈൻ എന്നിവരുടെ തെരെഞ്ഞെടുപ്പ് കോമ്പയ്‌നിൽ സജീവ പങ്കാളിയായിരുന്ന കമാൻഡർ ജോർജ് കോരുത് 1997 ലാണ് അമേരിക്കയിൽ എത്തുന്നത്.  ഭാര്യ : ദീന (റിട്ടയേർഡ് നഴ്‌സ്‌). മക്കൾ :ഡോ. എയ്‌മി ,  സ്കൂൾ അധ്യാപികയായ ടീന. മരുമകൻ :ജെയ്‌സൺ ( സിഎഫ്ഒ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com