ADVERTISEMENT

കലിഫോർണിയ∙ കുടുംബ കലഹത്തെ തുടർന്നു വീടിനുള്ളിൽ പ്രതിരോധം സൃഷ്ടിച്ച പ്രതിയുടെ വെടിയേറ്റു 26 വയസ്സുള്ള വനിതാ പൊലീസ് ഓഫിസർ താര ഒ. സുള്ളിവാൻ വെടിയേറ്റ് മരിച്ചു. എഡ്ജ് വാട്ടറിനു സമീപം റെഡ് വുഡ് അവന്യുവിൽ ജൂൺ19 നായിരുന്നു സംഭവം.

പ്രതിയെ പിടികൂടുന്നതിന് വീടിനു പുറകിലെത്തിയ താരയ്ക്കു നേരെ അകത്തു നിന്നും ഇയാൾ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റു വീണ വനിതാ ഓഫിസറെ അവിടെ നിന്നും മാറ്റുന്നതിന് ശ്രമിച്ച മറ്റു ഓഫിസർമാർക്ക് നേരെയും അകത്തു നിന്നും തുടർച്ചയായി വെടിവെച്ചതിനാൽ 45 മിനിറ്റിനു ശേഷമാണ്  താരയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. വെടിവെച്ച  പ്രതി അദൽ സംമ്പ്രാനൊ റമോസാണെന്ന് പൊലീസ് വെളിപ്പെടുത്തി.

suspect

വീട്ടിൽ നിന്നും സാധനങ്ങൾ എടുത്തു പുറത്തു കടക്കാൻ ശ്രമിച്ച യുവതിയെ വീട്ടിനുള്ളിൽ തടഞ്ഞു നിർത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നതറിഞ്ഞാണ് താര ഉൾപ്പെടെയുള്ള ഓഫിസര്‍മാർ സംഭവ സ്ഥലത്തെത്തിയത്. പ്രതിരോധം തീർത്ത് പ്രതിയെ എട്ടു മണിക്കൂറിനുശേഷം പുറത്തു കടത്തി അറസ്റ്റു ചെയ്തത്. വീടിനകത്തുണ്ടായിരുന്ന  ആർക്കും പരുക്കേറ്റിട്ടില്ല.

2018 ജനുവരിയിലാണ് താര ഒ. സുള്ളിവാൻ പൊലീസ്  ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്. സാക്രമെന്റൊ പൊലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി ഇവർ 2017 സാക്രമെന്റൊ സ്റ്റേറ്റ് ലൊ എൻഫോഴ്സ്മെന്റ് കാൻഡിഡേറ്റ് സ്കോളർഷിപ്പ് പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസ് ഗ്രാജുവേറ്റായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com