ADVERTISEMENT

ഡാലസ്∙ ഹൂസ്റ്റൺ കോൺസുൽ ജനറൽ ഓഫിസുമായി സഹകരിച്ചു മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ഡാലസിൽ ആഘോഷിച്ചു. ജൂൺ 22 ന് മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ നടന്ന ചടങ്ങിൽ ഹൂസ്റ്റൺ കോൺസുൽ ജനറൽ രാകേഷ് ബനാട്ടി മുഖ്യാതിഥിയായിരുന്നു.

yoga-day-dallas-2

ഡാലസ് ഫോർട്ട്‌വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ യോഗാദിന പരിപാടികളിൽ പങ്കെടുത്തു. ആത്മീയവും ശാരീരികമായ ഉത്തേജനം ലഭിക്കുന്നതിന് യോഗാ പരിശീലനം അത്യാവശ്യമാണെന്ന് അധ്യക്ഷത വഹിച്ച എംജിഎംഎൻടി ചെയർമാൻ ഡോക്ടർ പ്രസാദ് തോട്ടകൂറ പറഞ്ഞു.

yoga-day-dallas-3

യോഗത്തിൽ ഇർവിങ് മേയർ സ്റ്റോഫർ സന്ദേശം നൽകി. പഠനേതര വിഷയങ്ങളിൽ ഇർവിങ് സ്കൂളുകളിൽ യോഗാ ഒരു വിഷയമായി ചേർക്കണമെന്ന് ചെയർമാന്റെ അഭ്യർഥന പരിഗണനാർഹമാണെന്ന് മേയർ പറഞ്ഞു. ജൂൺ 21 യോഗാദിനമായി വേർതിരിക്കുന്നതിന് യുഎന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുൻകൈ എടുത്തതെന്ന് കോൺസുലൽ ജനറൽ ചൂണ്ടിക്കാട്ടി. എംജിഎംഎൻടി ട്രഷറർ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

yoga-day-dallas-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com