ADVERTISEMENT

ഫ്ളോറിഡ∙ നോർത്ത്‌ അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമി എയർപോർട്‌ കൺവൻഷൻ സെന്ററിൽ വച്ചു പിസിനാക് സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും.

ഡോ. തോംസൺ കെ. മാത്യൂവാണ്‌ ഈ സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ. പ്രഗൽഭരായ എഴുത്തുകാരും മാധ്യമ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മികച്ച എഴുത്തുകാർക്കുള്ള 2019-ലെ അവാർഡുകളും സമ്മേളനത്തോടനുബന്ധിച്ചു നൽകും. സി. എസ്‌. ജോർജ്‌, ലൗലി ഷാജി തോമസ്‌, ഡോ. തോംസൺ കെ. മാത്യൂ , ജോസഫ്‌ കുര്യൻ എന്നിവരാണ്‌ 2019-ലെ അവാർഡ്‌ ജേതാക്കൾ.

പിസിനാക് -2019 നോടു അനുബന്ധിച്ചു യുവഎഴുത്തുകാർക്കു വേണ്ടിയുള്ള പ്രത്യേക ശിൽപശാലയും ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി റവ. തോമസ്‌ കിടങ്ങാലിൽ (പ്രസിഡന്റ്‌), റവ. ഡോ. ഷിബു സാമുവേൽ (വൈസ്‌ പ്രസിഡന്റ്‌), ഡോ. സാം കണ്ണംപള്ളി (സെക്രട്ടറി), വിൽസൺ തരകൻ (ജോയിന്റ്‌ സെക്രട്ടറി), റവ. മനു ഫിലിപ്പ്‌ (ട്രഷറർ), ഏലിയാമ്മ വടകോട്ട്‌ (ലേഡീസ്‌ കോ-ഓർഡിനേറ്റർ) എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com