ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ കാവ്യോത്സവത്തിനൊപ്പം ലാനാ നാഷണല്‍ കണ്‍വെന്‍ഷന്‍റെ റജിസ്ട്രേഷന്‍ ഉദ്ഘാടനവും കിക്ക് ഓഫും നടത്തി. കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. സണ്ണി എഴുമറ്റൂരിന്‍റെ അധ്യക്ഷതയില്‍ ലാനാ പ്രസിഡന്‍റ് ജോണ്‍ മാത്യുവും സെക്രട്ടറി ജോസന്‍ ജോര്‍ജ്ജും ചേര്‍ന്ന് ആദ്യ രജിസ്ട്രേഷനുകള്‍ ഔദ്യോഗികമായി ഏറ്റുവാങ്ങി. മാത്യു മത്തായി, ജോണ്‍ മാത്യു, ഈശോ ജേക്കബ്, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യു വൈരമണ്‍ എന്നിവര്‍ റജിസ്ട്രേഷന്‍ കൈമാറി.

തുടര്‍ന്നു ഡാലസില്‍ നിന്നെത്തിയ ഭാഷാസ്നേഹികളും എഴുത്തുകാരും ലാനാ ഭാരവാഹികളും, കേരളാ ലിറ്ററി സൊസൈറ്റി ഭാരവാഹികളുമായ ഫ്രാന്‍സിസ് തോട്ടത്തില്‍, ജോസന്‍ ജോര്‍ജ്ജ്, മീനു എലിസബത്ത്, ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി, ഷാജി മാത്യു തുടങ്ങിയവരെ ജോണ്‍ മാത്യു പരിചയപ്പെടുത്തി എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. 

kerala-writers-forum-2

ലാനാ പ്രസിഡന്‍റ് ജോണ്‍ മാത്യുവും, സെക്രട്ടറി ജോസന്‍ ജോര്‍ജും നവംബര്‍ ഒന്നു മുതൽ മൂന്നു വരെ ഡാലസില്‍ നടത്താനിരിക്കുന്ന ലാനാ കണ്‍വെന്‍ഷന്‍ പരിപാടികളെപ്പറ്റി വിവരിച്ചു. തുടര്‍ന്നു കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ കാവ്യോത്സവത്തിന്‍റെ ഭാഗമായ കവിതാ പാരായണത്തില്‍ ഡാലസില്‍ നിന്നെത്തിയ സാഹിത്യ കവിതാ പ്രതിഭകളും, ഹൂസ്റ്റണിലെ റൈറ്റേഴ്സ് ഫോറത്തിന്‍റെ എഴുത്തുകാരും വിതകള്‍ ചൊല്ലി. 

kerala-writers-forum-3

ഫ്രാന്‍സിസ് തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍, ജോസന്‍ ജോര്‍ജ്ജ്, മീനു എലിസബത്ത്, അനശ്വര്‍ മാമ്പിള്ളി, ജോര്‍ജ്ജ് മണ്ണികരോട്ട്, ജോസഫ് പൊന്നോലി, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യു വൈരമണ്‍, ഡോ. സണ്ണി എഴുമറ്റൂര്‍ ഈശോ ജേക്കബ്, പീറ്റര്‍ പൗലോസ്, ദേവരാജ് കാരാപ്പള്ളി, ടിങ്കുവിനായി, ജോണ്‍ മാത്യു തുടങ്ങിയവരാണ് കവിതകള്‍ അവതരിപ്പിച്ചത്. കാവ്യോത്സവത്തിന്‍റെ മോഡറേറ്ററായി ജോസഫ് പൊന്നോലി പ്രവര്‍ത്തിച്ചു. മാത്യു മത്തായി നന്ദി രേഖപ്പെടുത്തി. സജീവമായ ചര്‍ച്ചാ സമ്മേളനത്തില്‍  ബി. ജോണ്‍ കുന്തറ, റവ.ഡോ. തോമസ് അമ്പലവേലില്‍, തോമസ് വര്‍ഗ്ഗീസ്, മാത്യു നെല്ലിക്കുന്ന്, ടൈറ്റസ് ഈപ്പന്‍, ബോബി മാത്യു, ടോം വിരിപ്പന്‍, ജോസഫ് മണ്ഡപം, തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com