ADVERTISEMENT

ഹൂസ്റ്റൺ∙ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗൾഫ് ഫ്രീവേ ഫീഡർ റോഡിലുണ്ടായ അപകടത്തിൽ മുപ്പത്തിയാറു വയസ്സുള്ള ഷൈല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച കേസ്സിൽ 21 വയസ്സുള്ള വെറോണിക്കാ റിവാസിന് 19 വർഷത്തെ തടവ് ശിക്ഷ വിധിച്ചതായി ഹാരിസ് കൗണ്ടി പ്രോസിക്യൂട്ടർ അറിയിച്ചു.

baby-shayla-veronica

ജൂൺ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോൾ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുകയും തുടർന്നുള്ള അപകടത്തിൽ രണ്ടു പേർ മരിക്കുകയും ചെയ്തതിൽ ഇവർക്കെതിരെ നരഹത്യയ്ക്കാണ്  കേസെടുത്തിരുന്നത്. അപകടം നടക്കുമ്പോൾ ഇവർക്ക് 19 വയസ്സായിരുന്നു.

accident

അപകട സമയത്ത് വെറോനിക്ക 90 മൈൽ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും മദ്യം സാധാരണയിൽ നിന്ന്  0.21 ശതമാനം അധികമായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ശിക്ഷ ഔദ്യോഗികമായി ജുലൈ 12 ന് പ്രഖ്യാപിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും അപകടം സംഭവിച്ചാൽ ശിക്ഷ ഗുരുതരമായിരിക്കുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com