ADVERTISEMENT

ഡാലസ് ∙ 1992 ലും 1996 ലും അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുകയും 1992 ൽ നിലവിലുള്ള പ്രസിഡന്റ് ജോർജ് എച്ച്ഡബ്ല്യു ബുഷിനെതിരെ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുകയും ചെയ്ത ടെക്സസ് സംസ്ഥാനത്തെ ബില്യനിയും പ്രമുഖ വ്യവസായിയുമായ റോസ് പെറോ (92) ജൂലൈ 9 ന് ഡാലസിലുള്ള വസതിയിൽ അന്തരിച്ചു. കഴിഞ്ഞ അഞ്ചുമാസമായി രക്താർബുദവുമായി മല്ലടിച്ചതിനു ശേഷമാണ് മരണത്തിനു കീഴടങ്ങിയത്.

1992 ൽ തേഡ് പാർട്ടി സ്ഥാനാർഥിയായി ബുഷ് – ക്ലിന്റൻ സ്ഥാനാർഥികൾക്കെതിരെ സ്വന്തമായി 60 മില്യൺ ഡോളർ ചിലവഴിച്ചാണ് അതിശക്ത മായ പോരാട്ടം നടത്തിയത്. ആ തിരഞ്ഞെടുപ്പിൽ ബുഷ് പരാജയപ്പെട്ടതിൽ പെറോയെയാണ് റിപ്പബ്ലിക്കൻ പാർട്ടി കുറ്റപ്പെടുത്തിയത്. 19 ശതമാനം വോട്ടുകളാണ് പെറോ നേടിയത്.

1930 ജൂൺ 27 ന് ടെക്സാർക്കാനയിലായിരുന്നു പെറോയുടെ ജനനം. ന്യൂസ് പേപ്പർ വിതരണം ചെയ്യുകയായിരുന്നു ആദ്യ ജോലി. പിന്നീട് യുഎസ് നേവി അക്കാദമിയിൽ പോയെങ്കിലും 1955 ൽ ഇന്റർനാഷണൽ ബിസിനസിൽ സെയിൽസ്മാനായി. തുടർന്ന് സ്വന്തമായി ഇലക്ട്രോണിക് ഡാറ്റാസിസ്റ്റം സ്ഥാപിച്ചു. റോസിന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നുവത്.

2011 ൽ ഫോർബസ് മാഗസിൻ ധനികരായ അമേരിക്കക്കാരിൽ 91–ാം സ്ഥാനം പെറോയ്ക്ക് നൽകി. 3.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് പെറോയിക്കുണ്ടായിരുന്നത്. ഭാര്യ മാർഗറ്റ് ബ്രിമിഹാം 1956 ൽ അന്തരിച്ചു. റോസ് പെറോജൂനിയർ ഉൾപ്പെടെ 5 മക്കളാണ് പെറോയിക്കുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com