sections
MORE

കാസ്ട്രോ തുറന്ന അതിർത്തി വാദം തിരുത്തുന്നു

julian-castro
SHARE

ന്യൂയോർക്ക് ∙ രണ്ടാഴ്ച മുൻപ് നടന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റിൽ സ്ഥാനാർഥികളിലൊരാളായ ജൂലിയൻ കാസ്ട്രോ യുഎസ്എയ്ക്ക് തുറന്ന അതിർത്തികൾ ഉണ്ടാവണമെന്നും കുടിയേറ്റക്കാർക്ക് ബുദ്ധിമുട്ടുകൾ ഒന്നും നേരിടാതെ കടന്ന് കയറാൻ കഴിയണമെന്നും വാദിച്ചു. ജനപ്രതീ നേടുന്ന ഈ വാദത്തിന് സദസ്യർ കരഘോഷം മുഴക്കി.

90 വർഷം പഴക്കമുള്ള ഒരു നിയമം യുഎസ് കോഡിലെ ടൈറ്റിൽ 8, സെക്ഷൻ 1325 ആണ് യുഎസിന്റെ നിയമാനുസൃത പോർട്ട് ഓഫ് എൻട്രിയിൽ കൂടി അല്ലാതെ കടന്നുകയറുന്നത് ശിക്ഷാർഹമാക്കിയത്. ആദ്യ തവണ ഇത് ഗൗരവം കുറഞ്ഞ ക്രിമിനൽ കുറ്റമാവും. പിടിക്കപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു കഴിഞ്ഞതിന് ശേഷം വീണ്ടും നിയമ വിരുദ്ധമായി കടന്നു കയറാൻ ശ്രമിക്കുന്നത് ജീവപര്യന്തം വരെ ശിക്ഷ നൽകാവുന്ന കുറ്റമാണ്. 1996ൽ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭരണം ആദ്യ അനധികൃത കുടിയേറ്റം 2000 ഡോളർ പിഴയും രണ്ടു വർഷത്തെ ജയിലുമായി ശിക്ഷ ഉയർത്തി. തുടർന്നുള്ള കുറ്റം വർധിച്ച ജയിൽ ശിക്ഷയ്ക്കും കാരണമാക്കി.

2005 വരെ ഈ നിയമം കാര്യമായി നടപ്പിലാക്കിയിരുന്നില്ല എന്ന് പരാതിയുണ്ട്. അന്ന് മുതലുള്ള പ്രസിഡന്റുമാരുടെ ഭരണത്തിൻ കീഴിലാണ് നിയമം കർശനമായി നടപ്പാക്കുവാൻ ശ്രമിച്ചതും വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതും. കുടുംബങ്ങൾ വേർപെടുത്തപ്പെടുന്നതിന് ഒരു പ്രധാന കാരണം സെക്ഷൻ 1325 ആണെന്ന് പരാതിയുണ്ട്.

താൻ പ്രസിഡന്റായാൽ സെക്ഷൻ 1325 റദു ചെയ്യുമെന്ന് കാസ്ട്രോ പല തവണ ആവർത്തിച്ചു. ഓപ്പൺ ബോർഡറുകൾ‍ (തുറന്ന അതിർത്തികൾ) വേണമെന്ന വാദത്തിനെതിരെ ഒരു ചോദ്യം ഉണ്ടായി. ക്രിമിനൽ കുറ്റം ചെയ്തവരെയും നിർബാധം കടത്തി വിടണോ എന്ന് ഒരു മോഡറേറ്റർ ചോദിച്ചു. അപ്പോൾ തന്റെ വാദം പ്രായോഗികമല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ട് ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെ പശ്ചാത്തലം പരിശോധിച്ച് പ്രവേശനം നൽകണം എന്ന് കാസ്ട്രോ പറഞ്ഞു.

ഡെമോക്രാറ്റിക് പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികൾ ഒന്നടങ്കം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ അപലപിക്കുന്നു. എത്ര പേർക്ക് അഭയം നൽകണമെന്ന് തീരുമാനിക്കുന്നതും കുടിയേറ്റക്കാരെ യുഎസിന് പുറത്ത് നിർത്തുന്നതും ഇവർ വിമർശിക്കുന്നു. ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുമെന്ന് ഇവരെല്ലാവരും പറയുന്നു.

എന്നാൽ കാസ്ട്രോയും മറ്റൊരു സ്ഥാനാർഥി ബീറ്റോ ഒ റൗർകിയും സെക്ഷൻ 1325 നെ കുറിച്ച് വ്യത്യസ്ത അഭിപ്രായക്കാരാണ്. ഈ നിയമ പ്രശ്നം പിന്നീട് ഉന്നയിക്കാമെന്ന് ഒ റൗർകി പറയുന്നു. കുടിയേറ്റത്തെ അനുകൂലിക്കുന്ന ചിലരും ഈ നിലപാട് പിന്തുണയ്ക്കുന്നു. ഇവരിൽ അമേരിക്ക ഈസ് ബെറ്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അലി നൂറാനിയും ഉൾപ്പെടുന്നു.

2005 ൽ ജോർജ് ഡബ്ല്യു ബുഷ് സെക്ഷൻ 1325  വീറോടെ നടപ്പാക്കാൻ ശ്രമിച്ചു. കാരണം ഏതാനും വർഷം മുമ്പ് നടന്ന 9/11 ഭീകരാക്രമണവും തുടർന്ന് പ്രഖ്യാപിച്ച ഭീകരതയ്ക്ക് മേൽയുദ്ധം നയവും ആയിരുന്നു. ഡെൽ റിയോ തടവിലാക്കിയ അനധികൃത കുടിയേറ്റക്കാർക്ക് ആവശ്യമായ ശയ്യകൾ നൽകാനാവാതെ അധികൃതർ വിഷമിച്ചു.

ആ വർഷം ദേശ വ്യാപകമായി 16,000 വിചാരണകൾ നടന്നു. പത്ത് വർഷത്തിനുള്ളിൽ 4,12,240 പേരെ നിയ വിരുദ്ധമായി കടന്നുകയറിയതിനും 3,17,916 വീണ്ടും കടന്ന് വന്നതിനും പ്രോസിക്യൂട്ട് ചെയ്തു. പ്രസിഡന്റ് ഒബാമ ഭരണത്തിന്റെ അവസാന വർഷമായ 2016 ൽ കാസ്ട്രോ ഹൗസിംഗ് ആന്റ് അർബൻ ഡെവലപ്മെന്റ് സെക്രട്ടറി ആയിരിക്കുമ്പോൾ നിയമ വിരുദ്ധ കടന്നു കയറ്റങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്തത് മൊത്തം ഫെഡറൽ പ്രോസിക്യൂഷനുകളുടെ പകുതിയിൽ അധികം ആയിരുന്നു.

ഇപ്പോൾ കാസ്ട്രോ പറയുന്നു തന്റെ വാദം ഓപ്പൺ ബോർഡേഴ്സിനുവേണ്ടി ആയിരുന്നില്ല എന്ന് കാസ്ട്രോയുടെ ആദ്യവാദം റീ സൺ ഫൗണ്ടേഷന്റെ സീനിയർ അനാലിസ്റ്റ് ശിഖ ഡാൽമിയ പിന്താങ്ങി. എന്നാൽ കാസ്ട്രോയുടെ പദ്ധതിയിൽ യുഎസിലേയ്ക്ക് നിയമ വിരുദ്ധമായി പ്രവേശിക്കുവാൻ ഒരു സൗജന്യ പാസാണെന്ന് സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസ് ഫെലോ ആർതർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA