ADVERTISEMENT

ഡാലസ് ∙ മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഡാലസിൽ 2015 സെപ്റ്റംബർ 20 ന് രൂപികൃതമായ ക്രോസ്‌വേ മാർത്തോമ്മ കോൺഗ്രിഗേഷൻ ജൂലൈ മുതൽ സഭയുടെ ഇടവക പദവിയിലേക്ക് ഉയർത്തിക്കൊണ്ട് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത കൽപന നൽകി.

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ അമേരിക്കയിൽ ജനിച്ചു വളർന്നവർക്കായി ആരംഭിച്ച ഇടവകളിൽ ഒന്നാമത്തെ ദേവാലയം ആണ് ക്രോസ്‌വേ മാർത്തോമ്മ ഇടവക. ന്യുയോർക്കിൽ ജനിച്ചു വളർന്ന റവ.സോനു വർഗീസ് പ്രഥമ ഇടവകയുടെ വികാരി ആയി പ്രവർത്തിക്കുന്നു.

ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിനോടും, സഭാ നേതൃത്വത്തോടും സ്വാതന്ത്ര ഇടവക പദവിലേക്ക് ഉയർത്തിയതിൽ ഇടവാംഗങ്ങൾ നന്ദി അറിയിച്ചു. പ്രാദേശികവും വിശാലതലത്തിലുള്ളതുമായ മിഷൻ പ്രവർത്തനങ്ങൾ ഇടവകയുടെ വളർച്ചക്ക് നിർണ്ണായ സ്വാധീനം ചെലുത്തിയതായി  ചുമതലക്കാർ അറിയിച്ചു.

ലിജോയ് ഫിലിപ്പോസ് വൈസ്.പ്രസിഡന്റ് ആയും സാജൻ തോമസ് സെക്രട്ടറിയായും ആശിഷ് ജോർജ്, കോളിൻ സഖറിയാ എന്നിവർ ഇടവക ട്രസ്‌റ്റിന്മാരായും പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com