ADVERTISEMENT

ന്യൂയോർക്ക്∙ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നടുകടത്തുന്നതിനായി ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ നടപടി ആരംഭിച്ചു. കഴി‍ഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ പ്രധാന രണ്ടു ഭാഗങ്ങളിലാണ് റെയ്ഡിന് തുടക്കമിട്ടത്. രാജ്യവ്യാപകമായി  അധികൃത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് കോടതി നടുവിടണമെന്നാവശ്യപ്പെട്ടവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് 14 മുതൽ റെയ്ഡ് ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

pro1

മാൻഹാട്ടൻ ഹർലീം, ബ്രൂക്ക്‌ലിൻ, സൺസെറ്റ് തുടങ്ങിയ ഇടങ്ങളിൽ ഐസിഇ റെയ്ഡിനായി എത്തിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ കൈവശം വറന്റ് ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ളവർ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ല. വറന്റുമായി എത്തുമെന്നറിയിച്ച് ഉദ്യോഗസ്ഥർ സ്ഥലംവിട്ടു. എന്നാൽ റെയ്ഡിനെതിരെ ഡമോക്രറ്റ് അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com