ADVERTISEMENT

മെയിൻ∙ മെയിൻ പ്രതിനിധിസഭാ സ്പീക്കറായ ഇന്ത്യൻ അമേരിക്കൻ സാറ ഗിദയൻ (47) 2020 ലെ പൊതു തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായി സെനറ്റിലേക്ക് മത്സിക്കും. നിലവിലുള്ള മെയിൻ റിപ്പബ്ലിക്കൻ സെനറ്റർ കോളിൻ (66) അഞ്ചാം തവണയും സെനറ്റിലേക്ക് മത്സരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

സുപ്രിം കോടതി ജഡ്ജിയായി ബ്രിട്ട് കവനോയെ സ്ഥിരീകരിക്കുന്നതിന് ശക്തമായി വാദിച്ചവരിൽ പ്രമുഖനായിരുന്നു റിപ്പബ്ലിക്കൻ സെനറ്റർ കോളിൻസ്. 22 വർഷമായി സെനറ്ററായിരുന്ന സൂഡൻ കോളിൻസ് ഏവർക്കും സുപരിചിതനും ഇരുപാർട്ടികൾക്കും സുസമ്മതനുമാണ്. പ്രസിഡന്റ് ട്രംപിനെ പൂർണ്ണമായി പിന്തുണയ്ക്കുന്ന കോളിൻസിന് ട്രംപിന്റെ എൻഡോഴ്സ്മെന്റ് ലഭിക്കുമന്നാണ് പ്രതീഷിക്കുന്നത്.

പ്രൈമറിയിൽ സാറാ ഗിദയോൻ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖരായ രണ്ട് സെനറ്റ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാൽ മാത്രമേ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായുള്ള മത്സരത്തിന് അർഹത ലഭിക്കുകയുള്ളൂ. ഇന്ത്യയിൽ നിന്നു അമേരിക്കയിലേക്ക് കുടിയേറിയതാണ് സാറയുടെ കുടുംബം. വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. തുടർച്ചയായി നാലാം തവണയും മെയിൻ സ്റ്റേറ്റ് പ്രതിനിധിയായി സാറാ വിജയിച്ചിരുന്നു.

sara-gideon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com