ADVERTISEMENT

ഡാലസ്∙ വാർഷിക വരുമാനം 65,000 ഡോളറിനു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് സൗജന്യം നൽകുമെന്ന് യുറ്റി ഓസ്റ്റിൻ അധികൃതർ അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സിസ്റ്റം ബോർഡ് മെമ്പർമാർ ഐക്യകണ്ഠേനയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

സംസ്ഥാന വിഹിതമായി യൂണിവേഴ്സിറ്റിക്കു ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ നിന്നും 160 മില്യൺ ഡോളറിന്റെ എൻഡോവ്‍‌മെന്റ് രൂപീകരിച്ചു വിദ്യാഭ്യാസ സാഹയം നൽകുന്നതിനാണ് തീരുമാനം. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു വിദ്യാഭ്യാസം തുടർന്നു കൊണ്ടു പോകുവാൻ കഴിയാത്തവരെ സഹായിക്കുക എന്നതാണ് ഈ എൻഡോവ്‍‌മെന്റിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.

യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ചു ടെക്സസിലെ ഒരു കുടുംബത്തിന്റെ ശരാശരി വാർഷിക വരുമാനം 59206 ഡോളറായിട്ടാണ് കണക്കാക്കി‌യിരിക്കുന്നത്.

2020 മുതൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 8,600 അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. അമേരിക്കയിലെ പബ്ലിക് സ്കൂളുകളുടെ പട്ടികയിൽ 15–ാം സ്ഥാനത്താണ് ഓസ്റ്റിൻ ക്യാമ്പസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com