ADVERTISEMENT

ഫിലഡൽഫിയ∙ യുഎസിൽ ഇന്ത്യൻ വംശജൻ മകന്റെ വെടിയേറ്റു മരിച്ചു. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ബെസെൽറ്റൺ സെക്ഷനിൽ താമസിക്കുന്ന മഹേന്ദ്ര ബി പഞ്ചറൊളിയ (60)  ആണു സ്വന്തം ഭവനത്തിൽ മകന്റെ വെടിയേറ്റു മരിച്ചത്. പ്രതി സോഹൻ പഞ്ചറൊളിയ രാത്രി 9:30 നു  ബാത്‌റൂമിൽ കയറി തോക്കിൽ തിര നിറച്ച ശേഷം ആദ്യം അലക്ഷ്യമായി വെടി ഉതിർത്തു. തുടർന്നു പിതാവും മാതാവും ടീവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന സ്വീകരണ മുറിയിലെത്തുകയും പിതാവിനു നേരെ വെടി ഉതിർക്കുകയുമായിരുന്നു. മാതാവ് പുറത്തേക്കോടി രക്ഷപെട്ടു. 

മനോരോഗത്തിനു ചികിൽസയിലായിരുന്ന മകൻ തോക്കു കൈവശം വയ്ക്കുന്നതായി തങ്ങൾക്കു അറിവില്ലായിരുന്നെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് വെടി ഉതിർത്തതെന്നും അവർ പൊലീസിനോടു പറഞ്ഞു. 

31 വയസുള്ള സോഹൻ സ്കിസോഫ്രീനിയ (Schizophrenia) എന്ന മനോരോഗത്തിനുടമയാണെന്നും  മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. 

180 പൗണ്ട് തൂക്കവും 5 അടി 15 ഇഞ്ച് ഉയരവുമുള്ള പ്രതി സംഭവ ശേഷം തോക്കുമായി  കടന്നുകളഞ്ഞതായും അപകടകാരിയാണെന്നും പോലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച ചാര നിറത്തിലുള്ള കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. 

അവസാനം കാണുമ്പോൾ  ഓറഞ്ച് ടി ഷർട്ടും ചന്ദന കളർ ട്രൗസറും ധരിച്ചിരുന്ന പ്രതി തല മുണ്ഡനം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിക്കുന്നവർ 215-686-3334 അല്ലെങ്കിൽ 911 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com