ADVERTISEMENT

ഡാലസ്∙ കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയദുരന്തത്തിൽ ദുരിതങ്ങൾ അനുഭവിച്ചവർക്കായി ഡാലസ് ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രസന്നിധിയിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു. ചെന്നൈയിലെ കൊടും വരൾച്ച, മുബൈയിലെ വെള്ളപൊക്കം, കലിഫർണിയയിലെ ഭൂമികുലുക്കം, അമേരിക്കയിലെ കിഴക്കൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റ്, തെക്കൻ പ്രദേശങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപെടുന്ന ടൊർണാഡോ, ഇവയെല്ലാം ജീവജാലങ്ങളുടെ സ്വൈര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുന്നത് മനുഷ്യന്റെ ഇടപെടലുകളാണ്.

'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രത്തെ പ്രായോഗികമാക്കുന്ന ഇതുപോലുള്ള പ്രത്യേക പ്രാർഥനകൾ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ശാന്തിയും സമാധാനവും നൽകുവാൻ കാരണമാകട്ടെ എന്ന്  ക്ഷേത്ര പൂജാരി ഇരിഞ്ഞാടപ്പള്ളി പദ്മനാഭൻ നമ്പൂതിരി പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായിരുന്നു പ്രാർഥന. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com