ADVERTISEMENT

ഷിക്കാഗോ∙ യുഎസ് സെനറ്റ് സെപ്റ്റംബറില്‍ വീണ്ടും ചേരുമ്പോള്‍, ഓട്ടോമാറ്റിക് ഗണ്‍ ബാന്‍ ചെയ്യുന്നതിനുള്ള നിയമവും "റെഡ് ഫ്ലാഗ് ലോ'യും അവതരിപ്പിക്കുമെന്നു യുഎസ് സെനറ്റിലെ സീനിയര്‍ സെനറ്ററും, മൈനോരിറ്റി വിപ്പുമായ സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍ തന്റെ ക്യാംപയിൻ 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു. 

 ടെക്‌സസിലെ എല്‍പാസോയിലും ഒഹായോയിലെ ഡെഡണിലും നടന്ന വെടിവെയ്പ് തികച്ചും ക്രൂരവും, വേദനാജനകവുമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ അമേരിക്കയില്‍ ഇനിയും നടക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. തോക്ക് ലോബികളുടെ സ്വാധീനം മൂലമാണ് അമേരിക്കയില്‍ പല നിയമങ്ങളും നടപ്പിലാക്കാനുള്ള മജോറിറ്റി വോട്ട് ലഭിക്കാതെ പോകുന്നത്. 

കുറ്റവാളികള്‍ക്കും, മയക്കുമരുന്ന് ലോബികള്‍ക്കും അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് ചെയ്യാതെ  തോക്ക് വാങ്ങിക്കുവാന്‍ സാധിക്കും. അത് നിര്‍ത്തലാക്കുവാന്‍ ഫെഡറല്‍ നിയമം കൊണ്ടുവന്നാല്‍ മാത്രമേ സാധ്യമാകുകയുള്ളൂ. ക്യാംപയിൻ ഉദ്ഘാടനത്തിന് യു.എസ് സെനറ്റര്‍ ടാമി ഡക്ക് വര്‍ത്ത്, സ്റ്റേറ്റ് സെനറ്റര്‍മാര്‍, ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഏഷ്യന്‍ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. താരീഖ് ഭട്ട് എന്നിവര്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com