ADVERTISEMENT

മിസിസാഗ∙ കാനഡയുടെ മണ്ണിൽ കുടിയേറ്റത്തിന്റെ പുതുചരിതം എഴുതിച്ചേർക്കുന്ന സമൂഹമായി മാറാൻ മലയാളികൾക്കു സാധിക്കുമെന്നു പ്രവിശ്യ പാർലമെന്റംഗം നതാലിയ കുസെൻദോവ അഭിപ്രായപ്പെട്ടു. മിസിസാഗ ലയൺസ് പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ വടംവലി മൽസരം ഉദ്ഘാടനം ചെയ്യുകയായിരുന്നു നതാലിയ. 

കുട്ടികൾ ബലൂൺ പറത്തിയാണ് പിക്നിക്കിന് തുടക്കംകുറിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മൽസരങ്ങളും, നാടൻ വിഭവങ്ങളടങ്ങിയ തട്ടുകടയും ഒരുക്കിയിരുന്നു. തീറ്റ മൽസരവും ആവേശം പകർന്നു. ലിബിനും ജോസ്മിയും ജേതാക്കളായി. വടംവലി മൽസരത്തിൽ കോട്ടയം ബ്രദേഴ്സ് ബ്ലു ജേതാക്കളായി. എംടാക് റെഡിനെയാണ് 2-1ന് തോൽപ്പിച്ചത്.

മിസിസാഗ മാൾട്ടൺ റൈഡിങ്ങിലെ പാർലമെന്റ് സ്ഥാനാർഥി ടോം വർഗീസ് മുഖ്യാതിഥിയായിരുന്നു. ഫെലിക്സ് ജയിംസ്, മോൻസി തോമസ്, ഡെന്നിസ് ജേക്കബ്, ബിനു ജോസഫ്, മൈക്കിൾ ആന്റർ, ജിതിൻ ജോസഫ്, തോംസൺ, ആന്റോ കരുണക്കൽ, നിഖിൽ വർഗീസ്, ജിജീഷ് ജോൺ, അഭിലാഷ് ജോർജ്, ജയദീപ്, നിക്സൺ മാനുവൽ, അഭിലാഷ് ജോൺ, നിർമൽ, കൊച്ചുമോൻ ഏബ്രഹാം, വിനു ദേവസ്യ എന്നിവർ നേതൃത്വം നൽകി. 

മനോജ് കരാത്തയായിരുന്നു പിക്നിക്കിന്റെ സ്പോൺസർ. ബോബൻ ജയിംസ്, ടോമി കോക്കാട്, ലോയർ ടീന ബലൻറ്, സാജു ഏബ്രഹാം, മോഹൻദാസ് എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com