ADVERTISEMENT

ഷിക്കാഗോ∙ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ റവ.ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി. ഓഗസ്റ്റ് 17,18 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാള്‍ നടക്കും. ഓഗസ്റ്റ് 17-നു വൈകിട്ട് 6.30-ന് സന്ധ്യാപ്രാർഥനയും തുടര്‍ന്ന് തിരുവചനഘോഷവും, റാസയും, സംഗീതവിരുന്നും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 

ഓഗസ്റ്റ് 18-ന് ഞായറാഴ്ച രാവിലെ 9.30-ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, റാസ ആശീര്‍വാദം, ഉച്ചഭക്ഷണം, കൊടിയിറക്ക് ശുശ്രൂഷ എന്നിവ നടക്കും.

wakegaon-perunal-2

പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഷാജി - സില്‍വിയ കിഴക്കേമുണ്ടല്‍ക്കലും കുടുംബവുമാണ്. വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് മേപ്പുറത്ത് (630 873 0998), സെക്രട്ടറി ലെജി പട്ടരുമഠത്തില്‍ (630 709 9075), ട്രസ്റ്റി ബിജോയി മാലത്തുശേരില്‍ (630 439 5855). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com