ADVERTISEMENT

ന്യൂജഴ്സി ∙ എട്ടാമത്‌ ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ ദേശീയ കോൺഫറൻസിനു രാജു പള്ളം ചെയർമാനായി സ്വാഗത കമ്മറ്റി രൂപീകരിച്ചു. സണ്ണി മാളിയേക്കലും ജോയിച്ചൻ പുതുക്കുളവും കൺവീനർമാരായ കമ്മറ്റിയിൽ മനു തുരുത്തികാടൻ, ജോയ്‌ തുമ്പമൺ മഹേഷ്‌ മുന്നയാട്‌ എന്നിവർ ഉണ്ടായിരിക്കും. ആറു വർഷങ്ങൾക്കു ശേഷം ന്യുജേഴ്സിയിലെത്തുന്ന കോൺഫറൻസിനു വേണ്ട തയാറെടുപ്പുകൾ അരംഭിച്ചു കഴിഞ്ഞതായി രാജു പള്ളം അറിയിച്ചു.  കോൺഫറൻസിനെത്തുന്നവർക്ക്‌ ഏറ്റവും മികച്ച സൗകര്യങ്ങളുറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതാണെന്ന് സണ്ണി മാളിയേക്കലും ജോയിച്ചൻ പുതുക്കുളവും അറിയിച്ചു. കോൺഫറൻസുമായി അനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തുടർ ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും

ഒക്ടോബർ 10, 11, 12 തിയതികളിൽ ന്യൂജേഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ.ടി. ജലീൽ, മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ, ഏഷ്യാനെറ്റിലെ എം.ജി.രാധാകൃഷ്ണൻ, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.

എട്ടാമത് ദേശീയ കോണ്‍ഫറൻസ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര (പ്രസിഡന്റ്), സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍), ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യാ പ്രസ്ക്ലബിന്റെ എട്ടു ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com