ADVERTISEMENT

ബ്രാംപ്ടണ്‍∙ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി  ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനില്‍ വച്ച് നടക്കും. കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അധികാരികളും പങ്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അറിയിച്ചു .

വിവിധ ടീമുകള്‍ റജിസ്‌ട്രേഷന്‍ ചെയ്തുകഴിഞ്ഞതായി കണ്‍വീനര്‍ ബിനു ജോഷ്വാ അറിയിച്ചു. വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും  പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് എന്നു സമാജം എന്റര്‍ട്ടൈന്‍മെന്‍റ്റ് കണ്‍വീനര്‍ സണ്ണി കുന്നംപിള്ളില്‍ അറിയിച്ചു. മ്രനോജ് കരത്തായാണ് വള്ളംകളിയുടെ കഴിഞ്ഞ പത്തു വര്‍ഷമായുള്ള പ്രധാന സ്‌പോണ്‍സര്‍.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്നും. രാവിലെ കൃത്യം പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കുമെന്നുംകമ്മറ്റി അംഗങ്ങളായ ഗോപകുമാര്‍ നായര്‍,  തോമസ് വര്‍ഗീസ്, മജു മാത്യു എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com