ADVERTISEMENT

ന്യൂയോർക്ക്∙ ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏർപ്പെടുത്തിയ 2018- ലെ വേലുത്തമ്പിദളവ ദേശീയ പുരസ്‌കാരത്തിന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അർഹനായി.

കേരളത്തിലേയും അമേരിക്കയിലേയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച സേവനത്തിനാണ് പുരസ്‍കാരത്തിനു അർഹാനായത്.  50,111  രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്‍കാരമെന്നു ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ജനറൽ സെക്രട്ടറി സുദർശനൻ കാർത്തികപ്പറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 

ഡോ. വിളക്കുടി രാജേന്ദ്രൻ ചെയർമാനും  ഡോ. രഞ്‌ജിത്‌ പിള്ള, കല്ലിയൂർ ഗോപകുമാർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞുടുത്ത്. എം.വി .രാഘവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പി. വീരേന്ദ്ര കുമാർ, മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ , എം ഡോ. ആർ .തമ്പാൻ തുടങ്ങിയവർ മുൻപ് ഈ  പുരസ്‍കാരത്തിനു അർഹനായിട്ടുണ്ട്‌.

വേലുത്തമ്പിദളവ പുരസ്‌കാരം  നേടിയ  പ്രസിഡന്റ് മാധവൻ ബി നായർക്ക്  ഫൊക്കാന എക്സികുട്ടീവ് കമ്മിറ്റിയും  നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും  ആശംസകൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com