ADVERTISEMENT

ന്യൂജഴ്സി∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം കണ്‍വന്‍ഷന് മേളക്കൊഴുപ്പേകാന്‍ പല്ലാവൂര്‍  സംഘവും കലാമണ്ഡലം ശിവദാസും എത്തും. 

വാദ്യലോകത്തെ പല്ലാവൂര്‍  ശൈലിയുടെ ഇളമുറക്കാരൻ  പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ളസംഘമാണ് ഓഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന  കണ്‍വന്‍ഷനിൽ പഞ്ചാരി മേളവുമായി എത്തുക. പല്ലാവൂര്‍  ത്രയത്തിലെ മണിയന്‍ മാരാരുടെ മകനായ  ശ്രീധരന്‍ രാജ്യത്തിനകത്തും പുറത്തും നിരവധി തവണ പഞ്ചവാദ്യംഅവതരിപ്പിച്ചിട്ടുണ്ട്. 

കേരളത്തിലെ പ്രമുഖ പൂരങ്ങള്‍ക്കും വേലകള്‍ക്കും പ്രമാണിയായ പഞ്ചവാദ്യലോകത്തെ ഈ യുവതാരത്തിന്റെ മേളപ്പെരുക്കം കണ്‍വന്‍ഷന്റെ ശോഭ കൂട്ടും. ശ്രീധരന്റെ ഇളയ സഹോദരന്‍ ശ്രീകുമാറും ചെണ്ടമേളത്തിലെ പ്രധാനി കലാമണ്ഡലം ശിവദാസും സംഘത്തിലുണ്ടാകും.

pallavoor

മനോജ് കുളങ്ങാട്ട്, പല്ലശന ശ്രീജിത്ത് മാരാര്‍, രെജിത്ത്‌ മാരാര്‍, രാജേഷ് നായര്‍, രാജേഷ് കുട്ടി എന്നിവരാണ്‌ സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com