ADVERTISEMENT

വാഷിങ്ടൻ ഡിസി∙ പലസ്തീൻ അധിനിവേശം ഇസ്രയേൽ നിർത്തിവയ്ക്കുന്നതുവരെ ഇസ്രയേലിന് യാതൊരു സാമ്പത്തിക സഹായവും നൽകരുതെന്ന് ഡമോക്രാറ്റിക്  കോൺഗ്രസ്  അംഗങ്ങളായ ഇഹാൻ ഒമറും റഷീദാ തലിബും ട്രംപ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

ഇരുവരും ഇസ്രയേൽ സന്ദർശിക്കുന്നതിനുള്ള അനുമതി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധിച്ചിരുന്നു. ശക്തമായ ഭാഷയിലാണ് ഇരുവരും ഇസ്രയേൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമർശിച്ചത്.

Ilhan-rashida

മിഡിൽ ഈസ്റ്റിലെ ഏക ജനാധിപത്യ രാഷ്ട്രമായ ഇസ്രയേൽ, യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ഇവർ ആരോപിച്ചു. പാലസ്തീൻ ജനതയ്ക്ക് പൂർണ്ണ അവകാശങ്ങൾ ലഭ്യമാകുന്നതുവരെ എല്ലാവിധ സഹായങ്ങളും നിർത്തിവയ്ക്കണം. മൂന്നു ബില്യൻ ഡോളറാണ് എല്ലാ വർഷവും ഇസ്രയേലിന് സാമ്പത്തിക സഹായമായി നൽകി വരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com