ADVERTISEMENT

ഷിക്കാഗോ∙ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒൻപതാമത് വോളിബോള്‍ മത്സരത്തില്‍ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഡസ്‌പ്ലെയിന്‍സ് ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

നൈല്‍സിലുള്ള ഫെല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്റര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഓഗസ്റ്റ് 11-നു ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച മത്സരത്തില്‍ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുത്തു. വോളിബോള്‍ കമ്മിറ്റി ചെയര്‍മാന്‍ റവ.ഡോ. മാത്യു പി. ഇടിക്കുള പ്രാര്‍ത്ഥനാനന്തരം ഏവരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുകയും ടൂര്‍ണമെന്റ് കണ്‍വീനര്‍ ബഞ്ചമിന്‍ തോമസ് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

ടീമുകളുടെ രണ്ടു പൂളുകളിലായുള്ള മത്സരങ്ങള്‍ ആയിരുന്നു. ഫൈനല്‍ മത്സരത്തില്‍ എത്തിയ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ടീമും, ക്‌നാനായ കാത്തലിക് ചര്‍ച്ച് ടീമും ബെസ്റ്റ് ഓഫ് ഫൈവ് മത്സരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ മത്സരങ്ങളാണ് കാഴ്ചവച്ചത്. ജനപങ്കാളിത്തംകൊണ്ടും ചെണ്ടമേളം വാദ്യഘോഷണം എന്നിവകൊണ്ടും ഈ ടൂര്‍ണമെന്റ് ഒരു ഉത്സവമേളം തന്നെയായിരുന്നു. 

എം.വി.പി നേഥന്‍ തോമസ്, ബെസ്റ്റ് ഓഫ് ഡിഫന്‍സ് ക്രിസ് ചാക്കോ, ബെസ്റ്റ് ഒഫന്‍സ് ഷോണ്‍ കദളിമറ്റം എന്നിവരെ തിരഞ്ഞെടുത്തു. 

ecumenical-council-2

ടൂര്‍ണമെന്റിന്റെ വിജയത്തിനുവേണ്ടി റവ.ഡോ മാത്യു പി ഇടിക്കുള (ചെയര്‍മാന്‍), ബെഞ്ചമിന്‍ തോമസ് (കണ്‍വീനര്‍), രഞ്ജന്‍ ഏബ്രഹാം, ജയിംസ് പുത്തന്‍പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റിന്‍സി കുര്യന്‍, ജേക്കബ് കെ. ജോര്‍ജ്, തമ്പി മാത്യു എന്നീ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി. 

ഫാ. ബാബു മഠത്തിപ്പറമ്പില്‍, റവ. സുനീത് മാത്യു, ജോര്‍ജ് പി. മാത്യു, ആന്റോ കവലയ്ക്കല്‍, സിനില്‍ ഫിലിപ്പ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്ന നിലയില്‍ കൗണ്‍സിലിനെ നയിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com