ADVERTISEMENT

ഫിലഡൽഫിയ∙ ഹാറ്റ്‌ബോറോയിലുള്ള സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്  ഇൻ പെൻസിൽവാനിയയുടെ (3155 Davisville Road, Hatboro, PA 19040)  ഈ വർഷത്തെ ഹാറ്റ്ബോറോ കൺവൻഷൻ  ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ നടത്തും.

m-g-mathews

പ്രശസ്ത സുവിശേഷ പ്രസംഗകനും മിഷൻ ഇന്ത്യയുടെ (തിരുവല്ല) പ്രവർത്തകനുമായ ഇവാഞ്ചലിസ്റ്റ് എം. ജി. മാത്യൂസ് വചനഘോഷണം നടത്തും. വെള്ളി ,ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 നു ഗാന ശുശ്രുഷയോടുകൂടി യോഗം ആരംഭിക്കും. ഞായറാഴ്ച രാവിലെ 10:30 ന് വിശുദ്ധ ആരാധനയോടു കൂടി കൺവൻഷൻ അവസാനിക്കും.

എല്ലാ വിശ്വാസികളെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വികാരി റെവ. റെനി ഫിലിപ്പ് 267 401 ‌2535, സെക്രട്ടറി ജേക്കബ് കെ ജേക്കബ് 215 519 8106, കൺവൻഷൻ കോഡിനേറ്റർ വർക്കി ജോൺ 267 312 6830 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com