ADVERTISEMENT

ഫിലഡല്‍ഫിയ∙ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സെപ്റ്റംബര്‍ 1 ഞായര്‍ മുതല്‍ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയോടു കൂടിയ എട്ടു നോമ്പാചരണവും സെപ്റ്റംബര്‍ 8 ഞായറാഴ്ച ദൈവമാതാവിന്റെ ജനനപെരുന്നാളുമായി ഭക്തിനിര്‍ഭരം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 1 ഞായര്‍: രാവിലെ 9.00നു പ്രഭാതപ്രാര്‍ത്ഥന   9.45നു വിശുദ്ധകുര്‍ബ്ബാന ഫാ.കുര്യാക്കോസ് വെട്ടിക്കാട്ടില്‍..

സെപ്റ്റംബര്‍2 തിങ്കള്‍: രാവിലെ 9.00നു പ്രഭാതപ്രാര്‍ത്ഥന   9.45നുവിശുദ്ധ കുര്‍ബ്ബാന ഫാ.ചാക്കോ ജോര്‍ജ്.

സെപ്റ്റംബര്‍3 ചൊവ്വ: വൈകിട്ട് 6.30നു സന്ധ്യാപ്രാര്‍ത്ഥന 7.00 നു വിശുദ്ധകുര്‍ബ്ബാന ഫാ.വര്‍ഗീസ്‌പോള്‍.

സെപ്റ്റംബര്‍ 4 ബുധന്‍: വൈകിട്ട് 6.30നു സന്ധ്യാപ്രാര്‍ത്ഥന, 7.00 നു വിശുദ്ധകുര്‍ബ്ബാന ഫാ.റെനി ഏബ്രഹാം.

സെപ്റ്റംബര്‍ 5 വ്യാഴം: വൈകിട്ട് 6.30 നു സന്ധ്യാ പ്രാര്‍ത്ഥന 7.00 നു വിശുദ്ധകുര്‍ബ്ബാന ഫാ.അഭിലാഷ് ഏലിയാസ്.

സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച: വൈകിട്ട് 6.30 നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും: ഫാ. ജോസ് ഡാനിയേല്‍.

സെപ്റ്റംബര്‍ 7 ശനി: രാവിലെ 9.00 നു പ്രഭാത പ്രാര്‍ത്ഥന 9.45 നു വിശുദ്ധകുര്‍ബ്ബാന ഫാ.രാജൻ പീറ്റര്‍.

സെപ്റ്റംബര്‍ 8 ഞായര്‍ (പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാള്‍): രാവിലെ

9.00 നു പ്രഭാത പ്രാര്‍ത്ഥന, 9.45 നു വിശുദ്ധകുര്‍ബ്ബാന ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, തുടര്‍ന്ന് ആശിര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഇടവക വികാരി ബഹു. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അച്ചന്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി 732 272 6966, സാബു ജേക്കബ് 215 833 7895, ഏലിയാസ് പോള്‍ 267 262 0179.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com