ADVERTISEMENT

ന്യൂജഴ്‌സി∙കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്‍ ഒരുക്കങ്ങൾ പൂര്‍ത്തിയായി. ഓഗസ്റ്റ് 30 ന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ശോഭായാത്രക്ക് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍,  സ്വാമി ചിദാനന്ദ പുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, സ്വാമി മുക്താനന്ദയതി, ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി, സാജന്‍പിള്ള, അഡ്വ. സായി ദീപക് എന്നിവർ പങ്കെടുക്കും. അത്തച്ചമയം, പ്രഫഷണല്‍ ഫോറം,  വുമണ്‍സ് ഫോറം, സ്വയംവരം, ഫാഷന്‍ ഷോ, ഭജന, യോഗ തുടങ്ങി വിവിധ പരിപാടികൾ നടക്കും.

കൺവൻഷന്റെ ഭാഗമായി നടക്കുന്ന ബാൻക്വറ്റ്‌നിശയിൽ സിദ്ധാർത്ഥ്‌ മേനോൻ, മീര നന്ദൻ, വിവേകാനന്ദ്‌, അലിഷ തോമസ്‌, കൃഷ്ണപ്രഭ, ഡ്രമ്മർ അഖിൽ ബാബു എന്നിവർ പങ്കെടുക്കുന്ന ഗാനമേള ഉണ്ടായിരിക്കും. പല്ലാവൂർ സഹോദരങ്ങൾ, കലാമണ്ഡലം ശിവദാസ്‌ എന്നിവർ നയിക്കുന്ന പഞ്ചാരി മേളം, സ്മിത രാജൻ നയിക്കുന്ന മോഹിനിയാട്ടം ഡാൻസ്‌ ബാലെ, അനുപമ ദിനേഷ്കുമാർ നേതൃത്വം നൽകുന്നകഥകളി, കലാനിലയം രഞ്ജിത്‌ അവതരിപ്പിക്കുന്നഓട്ടൻ/പറയൻ/ശീതങ്കൻ തുള്ളൽ, വിവിധ കെ എച്ച്‌എൻ എ മേഖലകളുടെ കലാപരിപാടികൾ എന്നിവ കൺവൻഷന്റെ മാറ്റു കൂട്ടും. സെപ്റ്റംബര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍. 

കലാസാംസ്‌ക്കാരിക സാംസ്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ 18 വയസ്സ്‌ വരെയുള്ളവർക്കും  മുതിർന്നവർക്കും ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൂടുതൽവിവരങ്ങൾക്ക് http://www.namaha.org/nj-2019-convention-activities/program-scheduleസന്ദർശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com