ADVERTISEMENT

ന്യൂജഴ്സി∙ ക്ഷേത്ര ഭരണം വിശ്വാസികൾക്ക് കൈമാറുന്നതിന് നിയമനിർമാണം നടത്തണമെന്ന് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ആവശ്യപ്പെട്ടു.

കെഎച്ച്‌എൻഎ കൺവെൻഷന്റെ രണ്ടാം ദിനത്തിൽ ലാമണ്ഡലം ശിവദാസ്‌, പല്ലാവൂർ സഹോദരങ്ങൾ, മനോജ്‌ കുളങ്ങാട്ട്‌, പല്ലശ്ശന ശ്രീജിത്‌ മാരാർ, രജിത്‌ മാരാർ, രാജേഷ്‌ നായർ സംഘത്തിന്റെ മേളത്തിന്‌ ശേഷം മത്സരവിഭാഗങ്ങളിൽ കലാപരിപാടികൾ ആരംഭിച്ചു. 

സ്വാമി ചിദാനന്ദപുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, ശ്രീശക്തി ശാന്താനന്ദ മഹർഷി, സ്വാമി മുക്താനന്ദ യതി, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ശശികല ടീച്ചർ, അഡ്വക്കേറ്റ്‌ സായ്‌ ദീപക്‌ എന്നിവർ മുഖ്യവേദിയിൽ നടന്ന ധർമ്മസംവാദത്തിൽ പങ്കെടുത്തു. 

khna-convention-3

ജനറൽ ബോഡിയും, കലാപരിപാടികളും അരങ്ങേറി. കലാനിലയം രഞ്ജിത്ത്‌ അവതരിപ്പിച്ച ശീതങ്കൻ തുള്ളൽ, ജയന്തി കുമാർ അവതരിപ്പിച്ച 'തന്ത്ര' ഫാഷൻ ഷോ, സ്മിത രാജനും, സംഘവുമവതരിപ്പിച്ച ശക്തി - മോഹിനിയാട്ടം ഡാൻസ്‌ ബാലെ, അനുപമ ദിനേഷ്കുമാർ, രഞ്ജിത്‌ എന്നിവരും സംഘവും അവതരിപ്പിച്ച കഥകളി എന്നിവക്ക്‌ ശേഷം രണ്ടാം ദിവസത്തിന്‌ തിരശ്ശീല വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com