ADVERTISEMENT

ഡാലസ്∙ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏഴാമത് വാർഷിക കൺവൻഷൻ സമാപിച്ചു. ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പയാണ് കൺവൻഷന് മുഖ്യസന്ദേശം നൽകിയത്. മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ ഓഗസ്റ്റ്‌ 23ന് ആരംഭിച്ച് 25 ന് സമാപിച്ച കൺവൻഷൻ അനേക വിശ്വാസികൾക്ക് ആത്മീയ പ്രചോദനം നൽകി.

farmers-branch-2

റവ. ബ്ലെസൻ കെ.മോന്റെ പ്രാർഥനയോടെ ആരംഭിച്ച സമാപന യോഗത്തിനു യുവജന സഖ്യം പ്രസിഡന്റും ഇടവക വികാരിയുമായ റവ. ഡോ. എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മധ്യസ്ഥ പ്രാർഥനയ്‌ക്ക് പി. വി ജോൺ നേതൃത്വം നൽകി. 

farmers-branch-3

ഡാലസിലെ സമീപ ഇടവകകളിലെ വൈദീകരായ റവ.ഫാ. വി എം തോമസ്സ് കോർ എപ്പിസ്‌കോപ്പ, റവ.ഫാ.എൽദോസ് പൈലി, റവ. മാത്യു മാത്യൂസ്, റവ. ബ്ലെസൻ കെ മോൻ, റവ.ഫാ.ജോസഫ് കുര്യൻ, ഡീക്കൻ അജീഷ് എബ്രഹാം, എന്നിവർ പങ്കെടുത്തു. കൺവൻഷൻ കൺവീനർ ജോബി ജോൺ നന്ദി പ്രകാശിപ്പിച്ചു. റവ.ഫാ പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സമർപ്പണ പ്രാർഥനയും. സൗത്ത് വെസ്റ്റ് റീജിയൻ യുവജന സഖ്യം പ്രസിഡന്റ്‌ റവ. മാത്യു മാത്യൂസ് സമാപന പ്രാർഥനയും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com