ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ  ഒക്ടോബർ 18 മുതൽ 20 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തുന്നു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ്  ഈ ത്രിദിന കോഴ്സിന് നേത്യുത്വം നൽകുന്നത്. 

അമേരിക്കയിലോ ഇന്ത്യയിലോ വിവാഹിതരാകുവാൻ പോകുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ വിവാഹ ഒരുക്ക സെമിനാർ തീർച്ചയായും യുവജനങ്ങൾക്ക് അവർ ആരംഭിക്കുന്ന കുടുംബജീവിതത്തിന് ഏറെ സഹായകരമാകുന്ന ഒന്നാകുമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. 

പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com