ADVERTISEMENT
ന്യുജഴ്‌സി∙ കേരള ഹിന്ദൂസ് ഓഫ്  അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനിലെ  യുവമോഹിനിയായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ദിവ്യ ശര്‍മ്മ തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികള്‍ക്കായി നടത്തിയ സൗന്ദര്യമത്സര വിജയിയാണ് യുവമോഹിനി. പന്ത്രണ്ടാം ക്‌ളാസ്സുകാരിയായ ദിവ്യ നൃത്തത്തിലും പാട്ടിലും നിരവധി സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ന്യുയോര്‍ക്കിലെ മലയാളി സംഘടനയായ മഹിമയുടെ  പ്രസിഡന്റ് മഹാദേവന്‍ ശര്‍മ്മ- ഹേമ ദമ്പതികളുടെ ഏക മകളാണ്. കണ്‍വന്‍ഷന്റെ ബാങ്ക്വറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ രേഖാ മേനോന്‍ യുവമോഹിനി കിരീടം ദിവ്യയെ അണിയിച്ചു. കെഎച്ച്എന്‍എ മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ വലിയച്ചനാണ്‌
khna-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com