ADVERTISEMENT

ന്യൂജഴ്സി∙ ഒക്ടോബർ 10 മുതൽ 12 വരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കോൺഫറൻസിനോടനുബന്ധിച്ചു നടക്കുന്ന അവാർഡ് നിശയിൽ അമേരിക്കയിലെ മികച്ച മലയാളി സംഘടനയ്ക്ക് അംഗീകാരം നൽകും. സാമൂഹ്യ പ്രവർത്തനത്തിലെ പ്രതിബദ്ധത, ജീവകാരുണ്യപ്രവർത്തന മികവ്, പിറന്ന നാടുമായുള്ള ബന്ധം, കർമ്മ ഭൂമിയിലെ പ്രവർത്തന ചാതുര്യം, മുഖ്യധാരയുമായുള്ള ഇടപെടൽ‍, പുതുതലമുറയുടെ സാന്നിധ്യം എന്നിവയൊക്കെയാണ് അംഗീകാരത്തിനായി പരിഗണിക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ, മികച്ച സംഘടനയെ അംഗീകരിക്കുന്നതിലൂടെ അമേരിക്കയിലെ മലയാളി പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും ആദരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യ പ്രസ് ക്ലബിന്റെ സ്ഥാപക നേതാക്കളിലൊരാളും സംഘടനയിൽ നിരവധി പദവികൾ വഹിക്കുകയും ചെയ്ത എഴുത്തുകാരനും കോളമിസ്റ്റുമായ ജോർജ് തുമ്പയിൽ ചെയർമാനായുള്ള ജൂറിയിൽ മികച്ച സംഘടന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ് (ഫൊക്കാന മുൻ സെക്രട്ടറി– എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), കൊച്ചിൻ ഷാജി (ഫോമ മുൻ സെക്രട്ടറി) എന്നിവരും അംഗങ്ങളാണ്. നിർദ്ദേശിക്കുന്ന  സംഘടനയുടെ വിശദാംശങ്ങൾ ഇ–മെയിലായി thumpayil@aol.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക. നോമിനേഷനുകൾ സെപ്തംബർ 30ന് മുൻപ് ലഭിക്കണം. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

അമേരിക്കൻ മലയാളികളുടെ ഇടയിൽ ഒരു പുതിയ മാധ്യമ സംസ്കാരത്തിന് തിരികൊളുത്തികൊണ്ട് നടത്തുന്ന കോൺഫറൻസ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോൺഫറൻസുകളിൽ വച്ച് വ്യത്യസ്തവും പുതുമ നിറഞ്ഞതും ആയിരിക്കും. ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസനിലുള്ള ഈ–ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ. ടി. ജലീൽ, രമ്യ ഹരിദാസ് എംപി, മാധ്യമ പ്രവർത്തകരായ എം. ജി. രാധാകൃഷ്ണൻ, ജോണി ലൂക്കോസ്, വേണു ബാലകൃഷ്ണൻ,  ജോസി ജോസഫ്, വിനോദ് നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

എട്ടാമത് ദേശീയ കോൺഫറൻസ് വിജയമാക്കാൻ മധു കൊട്ടാരക്കര (പ്രസിഡന്റ്), ശിവൻ മുഹമ്മ (ചെയർമാൻ), സുനിൽ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറർ), ജയിംസ് വർഗീസ്(വൈസ് പ്രസിഡന്റ്), അനിൽ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ് (ജോയിന്റ് ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. സൗജന്യമായ ഈ സമ്മേളനത്തിലേക്ക്, വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുകളെയും സംഘടനകളെയും സ്വാഗതം ചെയ്യുന്നു.

ഇന്ത്യാ പ്രസ് ക്ലബിന്റെ എട്ടു ചാപ്റ്ററുകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിൽ പ്രവൃത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ കേരളത്തിൽ നിന്നുള്ള മാധ്യമ രാഷ്ട്രീയ പ്രമുഖർ, സാഹിത്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com