ADVERTISEMENT

‍ഡാലസ്∙ ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡാലസില്‍ സോഷ്യൽ സെക്യൂരിറ്റി സെമിനാർ സംഘ‌ടിപ്പിച്ചു. സെപ്റ്റംബർ 7ന് നടന്ന സെമിനാറിൽ ഡിപ്പാർട്‌മെന്റ് ഓഫ് സ്പെഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പബ്ലിക് അഫയേഴ്സ് സ്പെഷിലിസ്റ്റ് ആൻജി ഹൊക്വങ്ങ് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളെകുറിച്ചു ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് അറിവ് നൽകി. ചോദ്യങ്ങൾക്ക് ആൻജി മറുപ‌ടി നൽകി. നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.

social-security-seminar-2

ഇന്ത്യൻ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള ഇത്തരം സെമിനാറുകള്‍ കൂ‌ടുതൽ സംഘടിപ്പിക്കണമെന്ന് ഫ്രണ്ട്ഷിപ്പ് കൗൺസിൽ പ്രസിഡന്റ് ഡോ. പ്രസാദ് പ്രസംഗത്തിൽ പറഞ്ഞു. മിഷിഗൺ സംസ്ഥാന നിയമസഭാംഗം പദ്മ കുപ്പ മുഖ്യാതിഥിയായിരുന്നു. ഐഎഎഫ്സിയുടെ പ്രവർത്തനങ്ങളെ പദ്മ പ്രത്യേകം അഭിനന്ദിച്ചു. എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് തയാമ്പു, വൈസ് പ്രസിഡന്റ് റാവുകൽവാല തുടങ്ങിയവർ നേത‍ൃത്വം നൽകി.

social-security-seminar-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com