ADVERTISEMENT

ഡിട്രോയ്റ്റ് ∙ ഡിട്രോയ്റ്റിൽ സ്ഥാപിതമായ സെന്റ് ജോൺസ് മാർത്തോമാ കോൺഗ്രിഗേഷന്റെ പ്രഥമ വാർഷിക സുവിശേഷ യോഗങ്ങൾ സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കും. ഡിട്രോയ്റ്റ്  ട്രോയിലുള്ള  ഏവൻസ്‌വുഡ് ചർച്ചിൽ വൈകിട്ട് 6 മണിക്ക് ഗാനശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും.

കൺവൻഷൻ പ്രാസംഗീകനും ബൈബിൾ പണ്ഡിതനുമായ എബ്രഹാം ജോസഫ് (ജോസ് പാണ്ടനാട്) മുഖ്യപ്രാസംഗീകനായി പങ്കെടുക്കുന്നത്. 15 ഞായറാഴ്ച രാവിലെ 8.30ന് നടക്കുന്ന ആരാധനയിലും ഏബ്രഹാം ജോസഫ് ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകും. കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ഫിലിപ്പ് മാത്യു : 586 431 0701

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com