ADVERTISEMENT

ഫീനിക്സ്∙ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക യുടെ 2021 ലെ കൺവെൻഷന് നാന്ദി കുറിച്ചു കൊണ്ട് ഫീനിക്സ് അരിസോനയിലെ ചിന്മയാ മിഷൻ സെന്ററിൽ കെഎച്ച്എൻഎയുടെ ധ്വജത്തിന് വരവേൽപ്പ് നൽകി.ന്യൂജഴ്സി കൺവൻഷനിൽ നിന്നും കൈമാറിയ പതാകയാണ്, ഫീനിക്സിലെ ചടങ്ങിൽ വരവേൽക്കപ്പെട്ടത് .

KHNA-Flag-2-gif

 

ഈശ്വര പ്രാർത്ഥനയോടെ സമാരംഭം കുറിച്ച ചടങ്ങിൽ, നിയുക്ത കെഎച്ച്എൻഎ പ്രസിഡന്റ് സതീഷ് അമ്പാടി പതാകയ്ക്ക് സ്വാഗതം നൽകി വരവേറ്റു.

 

കെഎച്ച്എൻഎയുടെ മറ്റു നിയുക്ത ഭാരവാഹികളായ ഗോപാലൻ നായർ, സജിത്ത് തൈവളപ്പിൽ, പ്രവർത്തകരായ, സുധീർ നായർ, ബാലാ രവീന്ദ്രൻ, സജീവ് മടമ്പത്ത്, ഷാനവാസ് കാട്ടൂർ, മനു നായർ, മുരളി മേനോൻ, ബാബു തിരുവല്ല, സുജയ നമ്പ്യാർ, ഗണേഷ്, മുതലായവരുടെ സാന്നിധ്യവും സമ്മേളനത്തിന് മാറ്റ് കൂട്ടി.

 

2021 ലെ കൺവെൻഷന്റെ നടത്തിപ്പിന്, ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത യോഗം, പ്രസ്തുത കൺവൻഷൻ, ഫീനിക്സ്, അരിസോനയിൽ നടത്താൻ അനുമതി നൽകിയ ന്യൂജഴ്സിയിലെ കെഎച്ച്എൻഎ  ജനറൽ ബോഡിക്ക്‌ നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് സമാപിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com