sections
MORE

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം

Westchester-onam
SHARE

ന്യൂയോര്‍ക്ക്∙ ആസ്വാദ്യ മധുരമായ സദ്യയും മികച്ച കലാസദ്യയും ഒരുക്കി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി. സമീപത്തെ പല പള്ളികളിലും പെരുന്നാളുമായിട്ടും വെസ്റ്റ്‌ചെസ്റ്ററിലെ ഓണത്തിന്റെ രുചി ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ഓര്‍മ്മ പുതുക്കാന്‍ ഓടിയെത്തി. 

ഓണ സദ്യക്കു ശേഷം നടന്ന ഘോഷയാതയില്‍ മാവേലി മന്നനെ എതിരേറ്റു. പ്രളയം മൂലം കഴിഞ്ഞ വര്‍ഷം ഓണഘോഷം മാറ്റിവച്ചു 10000 ഡോളർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുകയും ചെയ്തു.  മാവേലി ആയി വേഷമിട്ടത് വെചെസ്റ്ററിന്റെ പതിവ് മാവേലിയായി രാജ് തോമസ് ആണ്.അസോസിയേഷന്‍ സെക്രട്ടറി നിരീഷ്ഉമ്മന്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ്ജോയിഇട്ടന്‍ സ്വാഗതമാശംസിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അറിയിക്കുകയും ചെയ്തു.

മുഖ്യ പ്രസംഗം നടത്തിയ ന്യുറോഷല്‍ മേയര്‍ നോം ബ്രാംസണ്‍, താന്‍ 50-60 ഓണങ്ങളെങ്കിലും ഉണ്ടിട്ടുണ്ടെന്നു പറഞ്ഞു. മലയാളി സമൂഹവുമായുള്ള ഉറ്റ ബന്ധവും അദ്ദേഹം എടുത്തു പറഞ്ഞു. വെസ്റ്റ് ചെസ്റ്റര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ തോമസ് കോശി മേയറെ പരിചയപ്പെടുത്തി. ഓണ സന്ദേശം നൽകിയത് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായരാണ്.

സ്‌പോണ്‍സർമാരെയും സംഘടനയുടെ ബന്ധുക്കളെയും ആദരിച്ച ചടങ്ങില്‍ പ്രസിഡന്റ് ജോയി ഇട്ടനെയും ഭരണ സമിതി ആദരിച്ചു. ഒരു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനത്തിനുമുക്കാല്‍ ലക്ഷത്തോളം ഡോളര്‍ ചെലവ് വരുമെന്നു മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണീത്താന്‍ ചൂണ്ടിക്കാട്ടി. 

കലാപരിപടികളില്‍സാത്വിക സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ ദേവിക നായരുടെ നേതൃത്വത്തില്‍ 30 പേര്‍ ചേര്‍ന്ന്അവതരിപ്പിച്ച തിരുവാതിര വേറിട്ട അനുഭവമായി. ട്രഷര്‍ ടെറന്‍സണ്‍ തോമസ്ഭദ്ര ദിപം കൊളുത്താന്‍ വിശിഷ്ട വ്യക്തികളെ സ്റ്റേജിലേക്ക് ക്ഷണിച്ചു.

സ്‌പോണ്‍സര്‍മാരായ മാറ്റ് മാത്യു, തോമസ് കോശി, ലീല മാരേട്ട്, ബിപിന്‍ ദിവാകരന്‍, ജോണ്‍ മാത്യു, സജിമോന്‍ആന്റണി, ഡോ. ജേക്കബ് തോമസ് തുടങ്ങിയവരെ മേയര്‍ ബ്രാംസണ്‍ ഫലകം നൽകി ആദരിച്ചു.

സിനിമ നിര്‍മാതാവ് രഞ്ജിത് പിള്ളയുടെ നേത്രുത്വത്തില്‍ അവതരിപ്പിച്ചപൂമരം ഷോയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വൈക്കം വിജയലക്ഷ്മി, കല്ലര ഗോപന്‍ തുടങ്ങിയ ഗായകരടക്കം 14 കലാകാരന്മാരാണു വേദിയില്‍ കലാപ്രകടനങ്ങള്‍ നടത്തിയത്

 റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍,ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ സജിമോന്‍ ആന്റണി, ജോയിന്റ് ട്രഷര്‍ ഷിലജോസഫ്, വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്,ഫൊക്കാന പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന നേതാവ് ലീല മാരേട്ട്, ഫോമാ ട്രഷര്‍ ഷിനു ജോസഫ്, ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്, യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് കോശി കുരുവിള , ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചാക്കപ്പന്‍,  ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി വിനോദ്, വെസ്റ്റ്‌ചെസ്റ്റര്‍ ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള, ജെ .മാത്യൂസ്, ഷെവലിയാര്‍ ജോര്‍ജ് പാടിയേടത്ത്, ഗണേഷ് നായർ, കെ .കെ . ജോൺസൻ, പ്രദിപ് നായര്‍, ആന്റോ വര്‍ക്കിതുടങ്ങി നിരവധി പേര്‍പങ്കെടുത്തു. ട്രഷറര്‍ ടെറന്‍സണ്‍ തോമസ് നന്ദി രേഖപ്പെടുത്തി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA