ADVERTISEMENT

ഫിലഡൽഫിയ∙ ഗ്രേറ്റർ ഫിലഡൽഫിയയിലെ 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷം കേരളത്തനിമയിൽ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. 

tristate

ഓണാഘോഷ വേദിയായ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലേക്കു താലം, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടു,കൂടി വിശിഷ്ട അതിഥികൾക്കൊപ്പം മാവേലിയെ ആനയിച്ച ശേഷം നില വിളക്കിൽ ഭദ്ര ദീപം തെളിച്ചതോടുകൂടി  ആഘോഷ പരിപാടികൾക്ക് തുടക്കമായി.തുടർന്ന് നിറഞ്ഞ സദസിനു മുൻപാകെ ലാസ്യ ഡാൻസ് അക്കാദമിയുടെ തിരുവാതിര അരങ്ങേറി.

trisate-onam2

അതിനു ശേഷം ചെയർമാൻ ജോഷി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ കൗൺസിൽ മാൻ അൽ ടോബിൻബെർഗർ മുഖ്യാതിഥി ആയിരുന്നു. സിറ്റി കൺട്രോളർ റെബേക്ക റിൻഹാർട്ട് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രശസ്ത ഇമിഗ്രേഷൻ അറ്റോർണി രാം ചീരത്ത് ഓണസന്ദേശം നൽകി. 

trstate

 

ഓണാഘോഷ ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ സ്വാഗതം അരുളുകയും ടി ജെ തോംസൺ, അലക്സ് തോമസ്, ജീമോൻ ജോർജ് എന്നിവർ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു. റെയ്‌നാ വർഗീസ്‌ മധുരിമയാർന്ന സ്വരത്തിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. പൊതുയോഗത്തിൽ അവാർഡ് കമ്മിറ്റി ചെയർ മാൻ ജോബി ജോർജ് കമ്മ്യൂണിറ്റി അവാർഡുകൾ പ്രഖ്യാപിച്ചു. സുദർശന കുമാർ, റെജി ഫിലിപ്പ്, മാത്യു ഇടിച്ചാണ്ടി എന്നിവരാണ് അവാർഡിന് അർഹരായത്. കൗൺസിൽ മാൻ അൽ ടോബിൻബെർഗർ അവാർഡുകൾ സമ്മാനിച്ചു. 

 

കർഷക രത്ന അവാർഡ് ചെയർ പേഴ്സൺ തോമസ് പോൾ യോഗത്തിൽ പ്രഖ്യാപിച്ചു. വർഗീസ് മത്തായി കർഷക രത്ന എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ജിജി കോശി, ശോശാമ്മ ചെറിയാൻ എന്നിവർ രണ്ടാം സ്ഥാനം  പങ്കിട്ടു. ചെയർമാൻ ജോഷി കുര്യാക്കോസ്  സിറ്റി കൺട്രോളർ റെബേക്ക റിൻഹാർട്ട് എന്നിവർ വിജയികക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു . 

ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന 56 ഇൻറ്റർ നാഷണൽ മത്സര വിജയികളായ സാബു സ്കറിയാ, സാബു വർഗീസ്, ജോൺസൻ വർഗീസ് ടീം, മോഡി ജേക്കബ്, ജോർജ് ഓലിക്കൽ, സണ്ണി പടയാറ്റി  ടീം, ടെസ്സി മാത്യു, തോമസ് പോൾ, സുമോദ്  ടീം, എന്നിവർക്ക്  അറ്റോർണി രാം ചീരത്ത് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. 

 

മികച്ച പ്രവർത്തനത്തിനുള്ള പ്രേത്യേക പുരസ്ക്കാരം  വിൻസെന്റ് ഇമ്മാനുവേൽ, പോൾ സി മത്തായി എന്നിവർക്ക് നൽകി ആദരിച്ചു. വിഷ്വൽ  മീഡിയ രംഗത്തെ മികച്ച പ്രവർത്തനത്തിന് അരുൺ കോവാട്ട്, റോജീഷ് സാമുവേൽ, സിജിൻ തിരുവല്ല എന്നിവർ അർഹരായി. സദസ്യർക്കായി നടന്ന നറുക്കെടുപ്പിൽ ജോൺ പണിക്കർ വിജയിയായി. ഗ്ലോബൽ ട്രാവൽസ് സ്പോൺസർ ചെയ്ത ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ആണ് സമ്മാനമായി നൽകിയത്. 

 

അനിതാ കൃഷ്ണ, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള പരിപാടിക്ക് ആദ്യാവസാനം ഉണർവേകി. ബേബി തടവനാൽ നയിക്കുന്ന മാതാ ഡാൻസ് അക്കാദമി, അജി പണിക്കർ നയിക്കുന്ന നൂപുര ഡാൻസ് അക്കാദമി എന്നിവരുടെ സംഘ നൃത്തത്തോടൊപ്പം ദേവിക നായരുടെ നൃത്ത ശിൽപവും പരിപാടിക്ക് മാറ്റ്  കൂട്ടി. 

രാജൻ സാമുവേൽ, കുര്യൻ രാജൻ എന്നിവർ ഘോഷ യാത്രക്ക് നേതൃത്വം നൽകി. റോണി വർഗീസ്‌, സുമോദ് നെല്ലിക്കാല എന്നിവർ പൊതു യോഗം നിയന്ത്രിച്ചു. ധനീഷ്, സാന്ദ്ര എന്നിവർ കൾച്ചറൽ പ്രോഗ്രാം  എംസിയായി പ്രവർത്തിച്ചു . 

 

സുരേഷ് നായർ ആയിരുന്നു പൂക്കളമൊരുക്കിയത്. റോഷിൻ പ്ലാമൂട്ടിൽ  മാവേലിയായി വേഷമിട്ടു. ഫിലിപ്പോസ് ചെറിയാൻ സദസിനു നന്ദി പറഞ്ഞു. കശ്മീർ ഗാർഡൻ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി പരിപാടിക്ക് തിരശീല വീണു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com