ADVERTISEMENT

ഓക്‌ലഹോമ∙ ഓക്‌ലഹോമ സംസ്ഥാനത്തെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൂമൺ സർവീസസ് ജീവനക്കാർക്ക് 13% ശമ്പള വർധന അനുവദിച്ചുകൊണ്ടു ഗവർണർ കെവിൻ സ്റ്റിറ്റ് ഉത്തരവിറക്കി. സ്റ്റേറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ശമ്പള വർധനവ് പ്രഖ്യാപിക്കുന്നത്.

സമൂഹ സേവനത്തിൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ വലിയ പങ്കാണ് വഹിക്കുന്നതെന്നും അവർക്ക് അർഹതപ്പെട്ടതാണ് ഈ ശമ്പള വർധനവെന്നും ഡിഎച്ച്എസ് ഡയറക്ടർ ജസ്റ്റിൻ ബ്രൗൺ പറഞ്ഞു.

kevin-oklahoma-governor

സംസ്ഥാനത്തിന് 10 മുതൽ 8 മില്യൺ ഡോളറിന്റെ പ്രതിവർഷ ബാധ്യത ശമ്പള വർധന മൂലം ഉണ്ടാകുമെന്ന് ഡയറക്ടർ പറഞ്ഞു. വർഷങ്ങളായി നിയമനം നടത്താതിരുന്ന അഞ്ഞൂറ് –തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ഒക്ടോബർ മാസം മുതൽ വർധിപ്പിച്ച ശമ്പളം നൽകി തുടങ്ങുമെന്നും ഡയറക്ടർ അറിയിച്ചു. നാലായിരത്തിലധികം ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com