ADVERTISEMENT

ഡാലസ്∙ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ അകാലനിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ഇദ്ദേഹത്തിന്റെ വേർപാട് അമേരിക്കൻ മലയാളികൾക്കും, ഫോമായ്ക്കും തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) പ്രസിഡന്റാണ്. ഫോമായുടെ ചാരിറ്റി  പ്രവർത്തനങ്ങളിൽ ഇദ്ദേഹം  സജീവസാന്ന്യധ്യമായിരുന്നു. കേരളത്തിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോഴഞ്ചേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ സൗഹൃദവലയം വളരെ വലുതായിരുന്നു. ഭാര്യ ആനി ചെറിയാൻ ഫോമാ നാഷനൽ കമ്മറ്റി വനിതാ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാമിനോടൊപ്പം, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com