ADVERTISEMENT

ഹൂസ്റ്റണ്‍∙ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്റെ കീഴിലുള്ള ഇടവക മിഷന്‍റെ നേതൃത്വത്തില്‍ നടന്ന ത്രിദിന വാര്‍ഷിക ധ്യാനം, മറക്കാനാവാത്ത വചന ബോധ്യങ്ങള്‍ നല്‍കി ആത്മീയ നിറവോടെ പൂര്‍ത്തിയായി. കുടുംബപ്രേഷിതനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ സണ്ണി സ്റ്റീഫനായിരുന്നു മുഖ്യാതിഥി. ജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും പങ്കുവച്ചാണ് തിരുവചന സന്ദേശം നല്‍കിയത്.

ഏകാഗ്രതയിലും, സ്നേഹത്തിലും, ദൈവാത്മാവില്‍ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍, ജീവിത യാത്രകള്‍ സ്വര്‍ഗ്ഗീയ തീര്‍ഥയാത്രകളാവുന്നു. യേശുവെന്ന നല്ല സമരിയാക്കാരനോടൊപ്പം നടന്ന് അവനേല്‍പിച്ച സത്രമെന്ന സഭയോട് ചേര്‍ന്നുനിന്ന്, അവിടെ നല്‍കിയ രണ്ട് പൊന്‍നാണയങ്ങളായ തിരുവചനത്തോടും, കൂദാശകളോടും ആഴപ്പെട്ട് അവന്‍റെ വീണ്ടും വരവിനായി കാത്തിരിക്കാം. വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവയ്ക്കാം. സണ്ണി സ്റ്റീഫന്‍ തന്‍റെ വചന സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

സാധാരണ ധ്യാനരീതിയില്‍ നിന്ന് വ്യത്യസ്തമായി, തിരുവചനങ്ങള്‍, പ്രായോഗിക ജീവിത പാഠങ്ങളായി പകര്‍ത്തി, സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍, മനസ്സിന്‍റെ ആഴങ്ങളില്‍ പുതിയ ആകാശവും, പുതിയ ഭൂമിയും കാണിച്ചു തരുന്നുവെന്നും, പങ്കെടുത്ത എല്ലാവര്‍ക്കും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും വികാരി, റവ. എബ്രഹാം വര്‍ഗ്ഗീസ് (അനു അച്ചന്‍) തന്‍റെ കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞു.“നിഷ്കളങ്കവും, സുഗന്ധപൂരിതവും, പ്രായോഗികവുമായ തിരുവചനത്തിന്‍റെ പാഠങ്ങള്‍ നല്‍കിയ മറക്കാനാവാത്ത മൂന്നു നാളാണ് സണ്ണി സ്റ്റീഫനിലൂടെ ദൈവം നല്‍കിയത്. ഇത്രയേറെ മനുഷ്യജീവിതത്തോടു ചേര്‍ന്ന് നടന്ന്, മനസ്സിന്‍റെ ആഴങ്ങളില്‍ തൊട്ട് വചന വിരുന്ന് നല്‍കുമ്പോള്‍ ദൈവസ്നേഹത്തിന്‍റെ നിറഞ്ഞ തലോടല്‍ ആസ്വദിച്ചുവെന്നു അസിസ്റ്റന്റ്റ് വികാരി സജിയച്ചന്‍ പറഞ്ഞു. ഒപ്പം റിട്രീറ്റില്‍ വചനസന്ദേശം നല്‍കാനുണ്ടായിരുന്ന എം.ജി.മാത്യുവിനും നന്ദി പറഞ്ഞു.

ഇടവക മിഷന്‍ സെക്രട്ടറി റെജി വര്‍ഗ്ഗീസ് തികഞ്ഞ പക്വതയോടും, കൃത്യതയോടും കൂടെ റിട്രീറ്റിനു ആവശ്യമായ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് കുര്യന്‍ ജോര്‍ജ്ജ് (രാജുച്ചായന്‍),  ഇടിക്കുള എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് പിന്തുണ നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com