ADVERTISEMENT

ന്യൂയോര്‍ക്ക്∙ ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലബിന്റെ മീഡിയ കോണ്‍ഫറന്‍സില്‍ ദി ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ പങ്കെടുക്കും. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലാണ് ദി ന്യൂസ് മിനിറ്റ്.  ചുരുങ്ങിയ കാലയളവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഏറ്റവും വിശ്വസനീയമായ വാര്‍ത്താകേന്ദ്രമായി ഈ ഡിജിറ്റല്‍ പോര്‍ട്ടല്‍ മാറി. നിരവധി അവാര്‍ഡുകളും ന്യൂസ് മിനിറ്റ് ടീം നേടി.

ടൈംസ് നൗവിന്റെ ദക്ഷിണേന്ത്യാ മേധാവിയായി ധന്യ പ്രവര്‍ത്തിച്ചിരുന്നു. ഏഷ്യന്‍ കോളജ് ഓഫ് ജേണലിസത്തില്‍ നിന്നാണു ധന്യ ബിരുദം നേടിയത്. മനുഷ്യാവകാശ ലംഘനങ്ങളെയും അഴിമതിയെയും കുറിച്ചുള്ള ധന്യയുടെ റിപ്പോര്‍ട്ടുകള്‍ ദേശീയതലത്തില്‍തന്നെ അന്വേഷണത്തിനു കാരണമായി. 

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ കോണ്‍ഫറന്‍സും കോണ്‍ക്ലേവും നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com