ADVERTISEMENT

ന്യൂയോർക്ക്∙ ഫോമയുടെ നേതാവ് റെജി ചെറിയാന്റെ അകാല നിര്യാണത്തിൽ ഫൊക്കാന ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം അമേരിക്കൻ മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാക്കിയെന്ന് ഫൊക്കാന പത്രക്കുറിപ്പിൽ അറിയിച്ചു. സഹധര്‍മ്മിണി ആനി ചെറിയാൻ മക്കൾ ലീന ചെറിയാന്‍, അലന്‍ ചെറിയാൻ എന്നിവരുടെ ദുഃഖത്തിൽ ഫൊക്കാനയും പങ്കുചേരുന്നു.

1990ല്‍ അമേരിക്കയില്‍ എത്തിയ റെജി, പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍ നടത്തി, ഫൊക്കാനയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ  സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു റെജി  ചെറിയാൻ എന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു.

റെജി ചെറിയാന്റെ  നിര്യാണത്തിൽ ഫൊക്കാന ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആത്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാർഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com