ADVERTISEMENT

 

ന്യൂയോർക്ക് ∙ വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  ന്യൂയോർക്ക് വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ  ഓണാഘോഷവും  വാമനജയന്തി ആഘോഷവും  സെപ്റ്റംബർ 15 ഞായറാഴ്ച  രാവിലെ 11.30 മുതൽ ക്ഷേത്രത്തിൽ (606 Halstead Ave, Mamaroneck , NY ) ആഘോഷിക്കുന്നു. വാമന പുജയോട് ആരംഭിക്കുന്ന ഓണാഘോഷത്തിൽ  പ്രേ12:35 PM 9/15/2019ത്യക പൂജകളുംനടത്തുന്നതാണ്. ഓണാഘോഷം എന്നത് വാമന ആഘോഷത്തിന് തുടക്കം കുറിക്കുക കൂടിയാണ്.

ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള മലയാളിയുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ഠാനമാണ് ഓണം. ഭാവികാലത്തിലേക്ക് നിറമനസോടെ സഞ്ചരിക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ആചാരമാണത്. ഇത് ഭക്തിനിർഭരമായ അവസ്ഥയിൽ  ആഘോഷിക്കുക എന്നതുകൂടിയാണ് . ഓണ മെസ്സേജ് നൽകുന്നത് പ്രശസ്ത സംഗീതജ്ഞയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന  സാവിത്രി രാമാനന്ദ്  ആണ്. 

ഐതീഹ്യങ്ങളുടെ കുടപിടിച്ച് ഓണമെത്തുമ്പോള്‍ ഗൃഹാതുരത്വത്തോടെ നൂറ് നൂറ് ഓണക്കഥകള്‍ പറഞ്ഞുതരാന്‍ ഇന്നു പല വീടുകളിലും മുത്തശ്ശിമാരില്ല, കാര്‍ക്കശ്യത്തോടെ ഓണത്തിന്റെ ചിട്ടവട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കാരണവന്മാരില്ല, എങ്കിലും പ്രവാസികളായ  നമ്മള്‍ ഓണം  ആഘോഷിക്കുന്നുത്  അതിന്റെ എല്ലാ പവിത്രതയോടും കൂടിയാണ്. 

വിഭവ സമർത്ഥമായ  ഓണസദ്യവെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ആറന്മുള വള്ളസദ്യക്ക്  സമാനമായ ഓണസദ്യയാണ് ഓണത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത്.   വിവിധ കലാ  പരിപാടികളും ക്രമീകരിച്ചിടുണ്ട്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. അത്തപ്പൂക്കളവും, തിരുവാതിരകളിയും  തുടങ്ങിയ കലാപരിപാടികൾ ഓണത്തിന്റെ മാറ്റ് കുട്ടുന്നതായിരിക്കും.

വാമനജയന്തി  ആഘോഷത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ  സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി ഗുരുസ്വാമി  പാർത്ഥസാരഥി പിള്ളയും ക്ഷേത്ര കമ്മിറ്റിയും അറിയിച്ചു.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com