ADVERTISEMENT

ന്യൂയോർക്ക്∙ ബ്രോങ്ക്സ് വെസ്റ്റ്ചർട്ടൻ മേഖലയിലുള്ള മലങ്കര ഓർത്തഡോക്സ് ചർച്ചിന്റെ  സംയുക്താഭിമുഖ്യത്തിലുള്ള കൺവൻഷൻ വിജയകരമായി നടത്തി. സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് 5.30ന് സന്ധ്യാ നമസ്കാരത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് വേദശാസ്ത്ര പണ്ഡിതനും പ്രമുഖ കൺവൻഷൻ പ്രാസംഗികനുമായ റവ. ഫാ. വർഗീസ് വർഗീസ് അച്ചൻ അനുഗ്രഹീത ആത്മീയ പ്രഭാഷണം നടത്തി.

bwoc-convention-2

ബിഡബ്ല്യുഒസി പ്രസിഡന്റ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സ്വാഗതം ആശംസിച്ചു. കോ ഓർഡിനേറ്റർ ഡോ. ഫിലിപ്പ് ജോർജ് മുഖ്യ പ്രാസംഗികൻ വർഗീസ് വർഗീസ് അച്ചനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. റവ. ഫാ. എ. കെ. ചെറിയാൻ, റവ. ഫാ. പോൾസൺ പീറ്റർ, റവ. ഡോ. ജോർജ് കോശി, റവ. ഫാ.  ഫിലിപ്പ് സി. ഏബ്രഹാം, റവ. ഫാ. പോൾ ചെറിയാൻ എന്നീ വൈദികർ യോഗത്തിൽ സംബന്ധിച്ചു. ബിഡബ്ല്യുഒസി സെക്രട്ടറി മാത്യു ജോർജ് ഏവർക്കും നന്ദി അറിയിച്ചു.

bwoc-convention-3

ബിഡബ്ല്യുഒസിയുടെ  വകയായി നടന്ന ഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com