ADVERTISEMENT

ഫ്ളോറിഡ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റബർ 13 വെള്ളി മുതൽ 15 ഞായർ വരെ അറ്റ്ലാന്റാ ലോറൻസ് വിൽ പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്റർ എബി പീറ്റർ ത്രിദിന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

ipc-annual-convention-2

അറ്റ്ലാന്റാ ഐ.പി.സി ആതിഥ്യം വഹിച്ച കൺവൻഷനിൽ സെമിനാർ, മിഷൻ ചലഞ്ച്, സഹോദരി സമ്മേളനം, പൊതു യോഗം, സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിന്നു. റിവൈൽ മിഷൻസ് യോഗത്തിൽ പാസ്റ്റർ ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റർ ഏബ്രഹാം രാജൻ പ്രസംഗിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ് നടന്ന സഹോദരി സംഗമത്തിൽ സിസ്റ്റർ ഷീലാ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിസ്റ്റർ മേരി തോമസ് ആമുഖ പ്രഭാഷണവും സിസ്റ്റർ രേഷ്മ തോമസ് (ഒക്കലഹോമ ) മുഖ്യ പ്രഭാഷണവും നടത്തി. സിസ്റ്റർ അക്സ കെ.കുര്യൻ ലഘു സന്ദേശം നൽകി. വൈസ് പ്രസിഡന്റ് സിസ്റ്റർ ഏലീയാമ്മ ഉമ്മൻ, ട്രഷറാർ സിസ്റ്റർ ബീന മത്തായി എന്നിവർ നേതൃത്വം നൽകി.

സമാപന രാത്രിയിൽ നടന്ന പൊതുയോഗത്തിൽ റീജിയൻ സെക്രട്ടറി റവ. ബെൻ ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ വി.പി.ജോസ്, പാസ്റ്റർ എബി പീറ്റർ എന്നിവർ തിരുവചന സന്ദേശം നൽകി. സഹോദരന്മാരായ രാജു പൊന്നോലിൽ, സജിമോൻ മാത്യൂ, നിബു വെള്ളവന്താനം എന്നിവർ ആശംസകൾ അറിയിച്ചു.

ipc-annual-convention-3

ഞായറാഴ്ച നടന്ന സംയുക്ത ആരാധന യോഗത്തിൽ പാസ്റ്റർ ഡാനിയേൽ തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ റജി ഫിലിപ്പ് സങ്കീർത്തന വായനയ്ക്കും പാസ്റ്റർ ജി. ശമുവേൽ സന്ദേശം നൽകി. വിശുദ്ധ തിരുവത്താഴ ശുശ്രൂഷയ്ക്ക് റീജൻ പ്രസിഡന്റ് റവ. ഡോ. ജോയി ഏബ്രഹാം മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർ സിബി കുരുവിളയുടെ നേതൃത്വത്തിലുള്ള  റീജിയൻ മ്യൂസിക് ക്വയർ പ്രെയ്സ് ആൻറ് വർഷിപ്പ് ശുശ്രൂഷകൾ നടത്തി. ട്രഷറാർ ബ്രദർ അലക്സാണ്ടർ ജോർജ് സ്വാഗതവും ജോ. സെക്രട്ടറി ബ്രദർ രാജൻ ആര്യപ്പള്ളി നന്ദിയും പ്രകാശിപ്പിച്ചു. 

പാസ്റ്റർ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബെൻ ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) എന്നിവരാണ് റീജീയൻ ഭാരവാഹികൾ. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജനിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com