ADVERTISEMENT

ലൊസാഞ്ചൽസ്∙ കലിഫോർണിയയിലെ മലയാളി സമൂഹം ഓണം സമുചിതമായി ആഘോഷിച്ചു. കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം)  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ  പരിപാടികളിലും വിഭവ സമൃദ്ധമായ ഓണ സദ്യയിലും എഴുന്നൂറിലധികം പേർ പങ്കെടുത്തു.   

ohm-onam-2

നോർവക്കിലെ സനാതനഃ ധർമ ക്ഷേത്ര ഹാളിൽ നടന്ന പരിപാടികക്ക്  ഓം മിന്റെ മുൻ പ്രസിഡന്റ് രാംദാസ് പിള്ള നിലവിളക്കു കൊളുത്തി തുടക്കം കുറിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദ് ഓണ - ശ്രീനാരായണ ഗുരു ജയന്തി സന്ദേശം നൽകി.  

ohm-onam-3

ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ സ്വാഗതമാശംസിച്ച പരിപാടിയിൽ തിരുവാതിര, നൃത്ത ശിൽപങ്ങൾ, മഹാഭാരതത്തെ വർത്തമാനകാലവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സെമി ക്ലാസിക്കൽ നാടകം, കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്  തുടങ്ങിയ വിവിധ കലാരൂപങ്ങളവതരിപ്പിക്കപ്പെട്ടു.  പരിപാടികളുടെ മുഖ്യ പ്രയോജകരായ മാത്യു തോമസ്,  നന്ദ കിഷോർ സെത്തിപ്പള്ളി  (നമസ്തേ പ്ലാസ), 21 വിഭവങ്ങളുമായി  ഓണസദ്യയൊരുക്കിയ ജിജു പുരുഷോത്തമൻ (ഇന്തോ അമേരിക്കൻ കാറ്ററിങ്) എന്നിവരെ  പരിപാടിയിൽ പൊന്നാടയണിയിച്ചാദരിച്ചു. 

ohm-onam-4

സെക്രട്ടറി സുനിൽ രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിനും സദ്യയൊരുക്കുന്നതിനും സഹായിച്ച ഏല്ലാവർക്കും ഡയറക്ടർ രവി വെള്ളത്തേരി, ട്രഷറർ രമ നായർ, വൈസ് പ്രസിഡന്റ് സുരേഷ് ഇഞ്ചൂർ എന്നിവർ നന്ദി അറിയിച്ചു.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com