ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന  പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. സെപ്റ്റംബർ 18–ാം തിയതി ഞായറാഴ്ച കെസിഎസ് ക്നാനായ സെന്ററിലാണ് ഈ വർഷത്തെ പരിപാടികൾ അരങ്ങേറിയത്. 5 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു.മഹാബലി, പുലികളി, തിരുവാതിരകളി, ചെണ്ട തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 

kcs-onam

തുടർന്ന് നടന്ന ഓണം സാംസ്ക്കാരിക സമ്മേളനത്തിൽ കെസിഎസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ അധ്യക്ഷനായിരുന്നു. സാമൂഹിക പ്രവർത്തകയും നാരീശക്തി അവാർഡ് ജേതാവുമായ ഡോ. എം. എസ്. സുനിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നൽകി. പ്രളയ ദുരിതാശ്വാസമായി കേരളത്തിൽ മൂന്നു  ഭവനങ്ങൾ നിർമ്മിച്ചതുൾപ്പെടെ കെസിഎസ് നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ ഡോ. സുനിൽ തന്റെ പ്രസംഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. ഫാ. അബ്രാഹം മുത്തോലത്ത് ആശംസകൾ അർപ്പിച്ചു.

കെസിസിഎൻഎ റീജിയണൽ വൈസ് പ്രസിഡന്റ് അലക്സ് പായിക്കാട്ട്, കെസിസിഎൻഎ വനിതാ ഫോറം ദേശീയ പ്രസിഡന്റ് ഡോ. ബീനാ ഇണ്ടിക്കുഴി, കെസിഎസ് ലജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മാറ്റ് വിളങ്ങാട്ടുശേരി, കെസിഎസ് ലൈസൺ ബോർഡ് ചെയർമാൻ ബാബു തൈപ്പറമ്പിൽ, കെസിഎസ്  വുമൺസ് ഫോറം പ്രസിഡന്റ് ആൻസി കൂപ്ലിക്കാട്ട്. കെസിവൈഎൽ പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ, യുവജനവേദി പ്രസിഡന്റ് ആൽബിൻ പുലിക്കോട്ടിൽ എന്നിവർ വിശിഷ്ട വ്യക്തികളായി യോഗത്തിൽ സംബന്ധിച്ചു.

സാമൂഹിക സേവന രംഗത്ത് നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുകയും നിരവധി ആലംബഹീനർക്ക് അത്താണിയായി മാറിയ മുഖ്യാതിഥി ഡോ. എം. എസ്. സുനിലിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രസിഡന്റ്  ഷിജു ചെറിയത്തിൽ സമ്മാനിച്ചു.

kcs-onam-3

‌കെസിഎസിന്റെ ക്നാനായ സെന്ററിന് ടാക്സ് ഫ്രീ സ്റ്റാറ്റസ് ലഭിക്കുന്നതിനായി പ്രവർത്തിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തുറയിൽ, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ, ഷിബു മുളയാനിക്കുന്നേൽ എന്നിവരേയും ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി. കുര്യൻ തോട്ടിച്ചിറ, സിറിയക് കൂവക്കാട്ടിൽ, സൻജു പുളിക്കതൊട്ടിയിൽ, ജോയി നെടിയകാലാ, ജിമ്മി വച്ചാച്ചിറ എന്നിവരെ യോഗം ആദരിച്ചു. ബിനു പൂത്തുറയിൽ മറുപടി പ്രസംഗം നടത്തി.

കെസിഎസിന്റെ മുൻ പ്രസിഡന്റും മികച്ച കർഷകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ജോയിച്ചൻ ചെമ്മാച്ചേലിന്റെ ഓർമയിൽ ഏർപ്പെടുത്തിയ കർഷകശ്രീ അവാർഡ് വിതരണം പരിപാടിയിലെ മറ്റൊരു പ്രത്യേകതയായിരുന്നു. ജോയിച്ചൻ മെമ്മോറിയൽ കർഷകശ്രീ അവാർഡ് ജേതാവായ ബേബി മാധവപ്പള്ളിക്ക് ജോയിച്ചന്റെ പുത്രൻ ലൂക്കസ് ചെമ്മാച്ചേൽ അവാർഡ് സമ്മാനിച്ചു. രണ്ടാം സമ്മാനം ജോസഫ് പുതുശേരിയും മൂന്നാം സമ്മാനം ടാജി പാറേട്ടും കരസ്ഥമാക്കി. മേരി ലൂക്കോസ് കോഴാംപ്ലാക്കിൽ, ലിൻസൺ കൈതമലയിൽ, അലക്സ് പായിക്കാട്ട്, ആന്റണി വള്ളൂർ, ജോബി കുഴിപ്പറമ്പിൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ക്നാനായ സമുദായം കേരളത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഇംഗ്ലീഷിൽ ഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിച്ച കെസിഎസ് അംഗം കൂടിയായ പ്രതിഭാ തച്ചേട്ടിനെ യോഗം ആദരിച്ചു.

കെസിഎസ് സെക്രട്ടറി റോയി ചേലമലയിൽ പരിപാടികളുടെ എംസിആയി പ്രവർത്തിച്ചു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപറമ്പിൽ സ്വാഗതവും ട്രഷറർ ജറിൻ പൂതകരി കൃതജ്ഞതയും രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ടോമി എടത്തിൽ കർഷക അവാർഡ് കോ ഓർഡിനേറ്റർ ആയും റൊണാൾഡ് പൂക്കുമ്പേൽ കമന്റേറ്റർ ആയും പ്രവർത്തിച്ചു. മഹാബലിയായി വേഷമിട്ട ജോബി കുഴിപ്പറമ്പിൽ കാണികളുടേയും വിശിഷ്ട വ്യക്തികളുടേയും പ്രശംസ ഏറ്റുവാങ്ങി.

വുമൻസ് ഫോറം അവതരിപ്പിച്ച തിരുവാതിര, കെസിജെഎൽ കുട്ടികളുടെ പുലികളി, സീനിയർ സിറ്റിസൺസ് അവതരിപ്പിച്ച ഓണപ്പാട്ടുകൾ, കിഡ്സ്  ക്ലബ്, കെസിജെഎൽ അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ തുടങ്ങിയവ കലാപരിപാടികളിൽ മികച്ചു നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com