ADVERTISEMENT

ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്‌) ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനാവാരം സംഘടിപ്പിക്കുന്നു.    

സെപ്റ്റംബർ 30 തിങ്കളാഴ്ച മുതൽ ഒക്ടോബർ 6 ഞായറാഴ്ച വരെ വൈകിട്ട് 7   മുതൽ  8 വരെ നടത്തുന്ന പ്രാർത്ഥനാവാരത്തിൽ വിവിധ ദേവാലയങ്ങളിലെ വൈദികർ ദൈവവചന പ്രഘോഷണം നടത്തും. 

സെപ്റ്റംബർ 30 തിങ്കളാഴ്ച - സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്‌ 

ഒക്ടോബർ 1 ചൊവ്വാഴ്ച - സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് 

ഒക്ടോബർ 2 ബുധനാഴ്ച - ട്രിനിറ്റി മാർത്തോമാ ചർച്ച് 

ഒക്ടോബർ 3 വ്യാഴാഴ്ച - സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ് ചർച്ച് 

ഒക്ടോബർ 4 വെള്ളിയാഴ്ച - സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്

ഒക്ടോബർ 5 ശനിയാഴ്ച - സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ് ചർച്ച്

ഒക്ടോബർ 6 ഞായറാഴ്ച - സെന്റ് ജെയിംസ് ക്നാനായ ചർച്ച് 

ഗാനശുശ്രൂഷയും പ്രത്യേക മധ്യസ്ഥപ്രാർഥനയും ഉണ്ടായിരിക്കും.അതാതു ദേവാലയങ്ങളിലെ  വികാരിമാർ അധ്യക്ഷത വഹിക്കും.

ഹൂസ്റ്റൺ നിവാസികളുടെ കുടുംബ ഭദ്രതയ്ക്കും സമാധാനജീവിതത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാനും വചനം ശ്രവിക്കുവാനും ഈ പ്രാർത്ഥനവാരം ജാതിമതഭേദമെന്യേ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികൾ അറിയിച്ചു. 

റവ. ഫാ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്), റവ. ഏബ്രഹാം വർഗീസ് ( വൈസ് പ്രസിഡന്റ്), റവ. കെ.ബി. കുരുവിള (പിആർഓ) അനൂപ് ചെറുകാട്ടൂർ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി പ്രാർത്ഥനാവാരത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഫാ. ഐസക് ബി. പ്രകാശ് - 832 997 9788

അനൂപ് ചെറുകാട്ടൂർ - 727 255 3650

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com