ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള വാർഷിക കൺവൻഷൻ സെപ്റ്റംബർ 27,28 തീയതികളിൽ നടത്തപ്പെടും. 

ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ (12803, Sugar Ridge Blvd, Stafford, TX 77477)  വൈകുന്നേരം 6.30 നു ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. 

28 നു ശനിയാഴ്ച രാവിലെ 9.30 മുതൽ എന്റെ സഭ, എന്റെ ദൗത്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സെമിനാറും 29 നു ഞായറാഴ്ച വിശുദ്ധ കുർബാനയോടനുബന്ധിച്ചു കൺവൻഷൻ സമാപന പ്രസംഗവും ഉണ്ടായിരിക്കും.

അനുഗ്രഹീത കൺവൻഷൻ പ്രാസംഗീകനും  വേദ പണ്ഡിതനും സ്വിറ്റ്സർലൻഡ് മാർത്തോമാ ഇടവക വികാരിയുമായ റവ. സാം. റ്റി. കോശിയാണ്‌ മുഖ്യ പ്രഭാഷകൻ . 

സഭാ വ്യത്യാസമെന്യെ ഏവരെയും കൺവൻഷൻ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഏബ്രഹാം വര്ഗീസ് ( വികാരി) -  713 330 5299 

റവ. സജി ആൽബി ( അസി. വികാരി) -  832 876 4281 

ജോസ്.കെ.ജോർജ്ജ് ( സെക്രട്ടറി) - 281 704 3538

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com