ADVERTISEMENT

കലിഫോർണിയ ∙ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽവാലി-കലിഫോർണിയ (എംഎസിസി) യുടെ ഓണാഘോഷത്തോടെ അമേരിക്കയിലെങ്ങും നടന്നുവന്ന ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങി. ലോക ടെക്നോളജി തലസ്ഥാനമായ കലിഫോർണിയയിലെ ശാന്തസുന്ദരമായ പ്രദേശമാണ് സെൻട്രൽ വാലി. കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിലാണ് സംഘടന വിരലിൽ എണ്ണാവുന്ന കുടുംബങ്ങളിൽ നിന്ന് നൂറിലധികം കുടുംബങ്ങളിലേക്ക് വളർന്നത്. ഈ പ്രദേശത്തു താമസിക്കുന്ന എല്ലാ മലയാളികളും  എംഎസിസി യിലെ അംഗങ്ങളുമാണ്. 

മലയാളിയുടെ തനതായ സംസ്കാരവും പാരമ്പര്യവും നഷ്ടപ്പെട്ടുത്താതെയാണ് പുതിയ തലമുറയെ ഇവിടുത്തെ കുടുംബങ്ങൾ വളർത്തുന്നത്. ഈ വർഷത്തെ ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. മാന്റിക്കാ സീനിയർ സെന്ററിൽ വച്ച് വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ഓണാഘോഷം തുടങ്ങിയത്.

കസവണിഞ്ഞ ബാലികമാരുടെയും മങ്കമാരുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാൻ എഴുന്നള്ളി. ഉദ്‌ഘാടന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് അനിൽ മാത്യൂ അധ്യക്ഷനായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ജനകീയനും പ്രിയങ്കരനുമായ 'ബല്ലാത്ത പഹയൻ' വിനോദ് നാരായണൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. മതപരമായ അതിർവരമ്പുകൾക്കു അപ്പുറമായി സാംസ്കാരികമായും സാമൂഹികമായും ഓണാഘോഷം നടത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചു വിനോദ് സംസാരിച്ചു.

നൃത്തപരിപാടികളും ഗാനാലാപനങ്ങളും ആളുകളെ കുടുകുടാചിരിപ്പിച്ച സ്‌കിറ്റുകളും അരങ്ങേറി. ഇടവേള കട്ടൻകാപ്പിയും നെയ്യപ്പവും കൊണ്ട് സ്വാദിഷ്ടമാക്കി. സെക്രട്ടറി മനു പെരിങ്ങേലിൽ കൃതജ്ഞത അർപ്പിച്ചു.  കമ്മിറ്റി അംഗങ്ങളുടെയും ഭാരവാഹികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആഘോഷത്തിന് മിഴിവേകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com